Breaking News

Trending right now:
Description
 
Jun 08, 2017

ആഷ്‌ഫോര്‍ഡ്‌ ക്രിക്കറ്റ്‌ മത്സരം: ലണ്ടന്‍ ഡെസ്‌പെറാഡോസ്‌ ജേതാക്കള്‍

image ആഷ്‌ഫോര്‍ഡ്‌: അഞ്ചാമത്‌ ജോസഫ്‌ മൈലാടുംപാറയില്‍ എവര്‍റോളിങ്‌ ട്രോഫിക്കുവേണ്ടിയുള്ള ആഷ്‌ഫോര്‍ഡ്‌ ക്രിക്കറ്റ്‌ മത്സരത്തില്‍ ലണ്ടന്‍ ഡെസ്‌പെറാഡോസിന്‌ വിജയം. ആദ്യമായാണ്‌ ഈ സൂപ്പര്‍ വിജയം നേടുന്നത്‌. സെമിഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍കളിച്ച്‌ ഫൈനലില്‍ എത്തിയ കാന്റെര്‍ബറിയേയാണ്‌ പരാജയപ്പെടുത്തിയത്‌. ആദ്യമത്സരം മുതല്‍ നല്ല ബൗളിങ്ങും മെച്ചപ്പെട്ട ബാറ്റിങുമാണ്‌ ലണ്ടന്‍ ഡെസ്‌പെറാഡോസ്‌ നടത്തിയത്‌. ആദ്യ ബാറ്റുചെയ്‌ത കാന്റെര്‍ബറിക്ക്‌ 66 റണ്‍സ്‌ മാത്രമേ എടുക്കാനുള്ളൂ. മറുപടി ബാറ്റിങിനിറങ്ങിയ ലണ്ടന്‍ ഡെസ്‌പെറാഡോസ്‌ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 8 ബോള്‍ ബാക്കിനില്‍ക്കെ വിജയിച്ചു. യുകെയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന്‌ ഏഴ്‌ ടീമുകള്‍ പങ്കെടുത്തു. ഡോ.റിതേഷ്‌, അഭിലാഷ്‌, ബൈജു, സാം, മോഡികോശി, ജിജോ, സിബിന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ആഷ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സോജ സിറിയക്ക്‌ മത്സരം ഉദ്‌ഘാടനം ചെയ്‌തു. 

മാന്‍ ഓഫ്‌ ദി മാച്ചായി നൗഷാദ്‌ (ലണ്ടന്‍ ഡെസ്‌പെറാഡോസ്‌), ബെസ്റ്റ്‌ ബാറ്റ്‌സ്‌മാനായി സ്റ്റാന്‍ലി (കാന്റെര്‍ബറി), ബെസ്റ്റ്‌ ബൗളറായി ജിജി (ലണ്ടന്‍ ഡെസ്‌പെറാഡോസ്‌) എന്നിവരെ തിരഞ്ഞെടുത്തു. സമാപനസമ്മേളനത്തില്‍ എഎംഎ പ്രസിഡന്റ്‌ സോനു സിറിയക്‌ വിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വഹിച്ചു. എഎംഎ പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും ചടങ്ങില്‍ നടന്നു. പ്രസിഡന്റ്‌ സോജ സിറിയക്‌, സെക്രട്ടറി രാജീവ്‌ തോമസ്‌, ട്രഷറര്‍ മനോജ്‌ ജോണ്‍സന്‍, വൈസ്‌ പ്രസിഡന്റ്‌ ജോജി കോട്ടക്കല്‍, ജോയിന്റ്‌ സെക്രട്ടറി ലിന്‍സി അജിത്ത്‌, ജോളി ആന്റണി, ജെറി എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധമത്സരങ്ങള്‍, ആഷ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള കേരളീയ വിഭവങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. ജൂലി മനോജ്‌, ലിന്‍സി അജിത്ത്‌, സോജ, ജീനാ രാജീവ്‌, ബോബി ജോജി, ദീപാ, സൂസന്‍ഫിലിപ്പ്‌, സോണി ജോജി, ബിന്ധ്യ സോനു, സ്‌നേഹ, കറിയാച്ചന്‍, ബോബിച്ചന്‍, ബിനു, സജികുമാര്‍ തുടങ്ങിയവര്‍ ഭക്ഷണശാലയ്‌ക്ക്‌ നേതൃത്വം നല്‍കി.