Jun 07, 2017
കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചുവെന്ന്
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിച്ച് കേരളാ കോണ്‍ഗ്രസ് (എം)
ചെയര്മാന് കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ്
ശ്രമിച്ചിരുന്നുവെന്ന് കേരളാകോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ.
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിച്ഛായയില്‍ ഇത്തരത്തിലൊരു
ലേഖനമുള്ളത്. മാണിയുടെ നെഞ്ചില്‍ കുത്തിയ ബ്രൂട്ടസുമാര്‍ക്ക്
മാപ്പില്ലെന്നും ലേഖനത്തില്‍ പറയുന്നു. മാണിയെ മുഖ്യമന്ത്രിയാക്കാന്‍
എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു. ശക്തമായ പ്രലോഭനമാണ് ഉണ്ടായത്. എന്നാല്‍,
യുഡിഎഫിനെ തകര്‍ക്കാന്‍ മാണി തയാറായില്ല. മാണിയെ വീഴിക്കാന്‍ ചില
കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ തന്നെയാണ്
ബാര്‍കോഴക്കേസിനു പിന്നില്‍. എന്നിട്ടു മാണിക്കു മുമ്പില്‍ അവര്‍
അഭിനയിച്ചു. ഇതോടെ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്ന് അവര്‍
വിശ്വസിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. ജോസ് കെ.മാണിക്ക്
കേന്ദ്രമന്ത്രിസ്ഥാനം നിഷേധിച്ചത് രാഷ്ട്രീയവഞ്ചനയാണെന്നും ലേഖനത്തില്‍
കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിപദം
ആഗ്രഹിച്ചിട്ടില്ലെന്നും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും
കെ.എം.മാണി പ്രതികരിച്ചു. മുഖപത്രത്തില്‍ ഉന്നയിച്ച കാര്യങ്ങളും
വാര്‍ത്തകളും മാണി തള്ളിയില്ല. എന്നാല്‍, പ്രതിച്ഛായയിലെ ലേഖനം എല്‍ഡിഎഫ്
കണ്‍വീനര്‍ വൈക്കം വിശ്വന് തള്ളി.