Jun 06, 2017
കൊച്ചിയില്‍ ചെറിയദൂരത്തേക്ക് ഇനി സൈക്കിള്‍യാത്ര
കൊച്ചി മെട്രോ റെയില്‍ ലിമിറ്റിഡിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍
നടപ്പാക്കുന്ന സൈക്കിള്‍ പദ്ധതിക്കു തുടക്കമായി. പരിസ്ഥിതി സൗഹൃദ
ഗതാഗതസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറിയ
ദൂരത്തേക്ക് സൈക്കിള്‍ യാത്രാ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതിനായി
എറണാകുളം മേനകാ ജംക്ഷനില്‍ കെടിഡിസിക്കു സമീപത്തും എറണാകുളം നോര്‍ത്ത്
റയില്വേസ്റ്റേഷന്, സൗത്ത് റയില്‍വേ സ്റ്റേഷന്, കലൂര്‍-കടവന്ത്ര റോഡ്
എന്നിവിടങ്ങളില്‍ സൈക്കിള്‍ റാക്ക് സ്ഥാപിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് സൗജന്യമായിട്ട് സൈക്കിള്‍ ഉപയോഗിക്കാം.
താല്പര്യമുള്ളവര് സൈക്കിള്‍ ക്ലബില്‍ അംഗത്വമെടുക്കണമെന്ന്
നിര്‍ബന്ധമുണ്ട്. പേര്, വിലാസം, ഇ മെയില്‍ ഐഡി, ജോലി എന്നിവ വ്യക്തമാക്കി
9645511155 എന്ന നമ്പറിലേക്ക് സന്ദേശം അയച്ച്
അംഗത്വമെടുക്കാവുന്നതാണ്. മാസം 100 മണിക്കൂര്‍ മാത്രമാണ് സൈക്കിള്‍
ഉപയോഗിക്കാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. ഓരോ തവണ സൈക്കിള്‍
എടുക്കുമ്പോഴും തിരിച്ചുവയ്ക്കുമ്പോഴും ഫോണില്‍ സന്ദേശം
അയയ്ക്കേണ്ടതുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റിഡ് എംഡി ഏലിയാസ്
ജോര്‍ജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.