Breaking News

Trending right now:
Description
 
Jun 06, 2017

അഞ്ഞൂറിന്റെ 37.9 ലക്ഷത്തിന്റെ കള്ളനോട്ട്‌ പിടിച്ചെടുത്തു; അഞ്ചുപേര്‍ അറസ്റ്റില്‍

image ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട്‌ സംഘത്തിലെ കണ്ണികളായ അഞ്ചുപേരെ ഇടുക്കിയില്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അറസ്റ്റിലായവരില്‍ ബിഎസ്‌എഫ്‌ മുന്‍ ജവാന്‍ ഉള്‍പ്പെടും. പിടിയിലായവരില്‍നിന്നു പുതിയ അഞ്ഞൂറുരൂപയുടെ 37,92500 രൂപ പിടിച്ചെടുത്തു. തമിഴ്‌നാട്‌ അതിര്‍ത്തിയായ ബോഡിമെട്ടില്‍നിന്നാണ്‌ സംഘത്തെ കസ്‌റ്റഡിയിലെടുത്തത്‌. കരുനാഗപ്പള്ളി ആദിനാട്‌ അമ്പാടിയില്‍ കൃഷ്‌ണകുമാര്‍, നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, തമിഴ്‌നാട്‌ മധുര സ്വദേശി അന്‍പു ശെല്‍വം, കുമളി അണക്കര സ്വദേശി രവീന്ദ്രന്‍, തൃശൂര്‍ ചാവക്കാട്‌ സ്വദേശി ഷിഹാബുദ്ദീന്‍ എന്നിവരെയാണ്‌ അറസ്റ്റു ചെയ്‌തതത്‌. കള്ളനോട്ടു കേസില്‍ നേരത്തെ പ്രതിയായിട്ടുള്ള ആളാണ്‌ സുനില്‍കുമാര്‍. ഇയാളാണ്‌ മുഖ്യസൂത്രധാരന്‍. യഥാര്‍ഥ നോട്ടുകളുടെ ഗുണനിലവാരത്തോടു കിടപിക്കുന്നതാണ്‌ പിടിച്ചെടുത്ത കള്ളനോട്ടുകള്‍. സൂക്ഷ്‌മ പരിശോധനയിലൂടെ മാത്രമേ വ്യാജനോട്ടുകളാണെന്നു തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. പിടിച്ചെടുത്ത നോട്ടുകള്‍ ഉള്‍പ്പെടെ മൂന്നുകോടി രൂപയുടെ കള്ളനോട്ടുകള്‍ ഇവര്‍ അച്ചടിച്ചതായി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്‌. ബെംഗളൂരിലാണ്‌ അച്ചടി നടത്തിയത്‌. നേരത്തെ നാലുപേരെ കള്ളനോട്ടുമായി ഇടുക്കിയില്‍നിന്നു അറ്‌സ്‌റ്റുചെയ്‌തിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ്‌ അഞ്ചുപേരെ അറസ്റ്റുചെയ്യുന്നതിനും ഇത്രയും നോട്ടുകള്‍ പിടിച്ചെടുക്കുന്നതിനും പൊലീസിനു കഴിഞ്ഞത്‌.