Breaking News

Trending right now:
Description
 
May 27, 2017

കശാപ്പ്‌ നിരോധനം: സംസ്ഥാനത്ത്‌ ബീഫ്‌ വിളമ്പി പ്രതിഷേധിച്ചു

image രാജ്യത്ത്‌ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലും ഭക്ഷണ സ്വാതന്ത്ര്യത്തിനുമേല്‍ ആര്‍എസ്‌എസിന്റെ കടന്നുകയറ്റത്തിനെതിരെയും വ്യാപക പ്രതിഷേധം. ഇടതു-കോണ്‍ഗ്രസ്‌ യുവജനസംഘടനകള്‍ ബിഫ്‌ വിളമ്പി പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലെ 210 കേന്ദ്രങ്ങളില്‍ ഇടതു യുവജനസംഘടനകള്‍ ബീഫ്‌ ഫെസ്റ്റ്‌ നടത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനു മുമ്പി ബീഫ്‌ ഫെസ്റ്റ്‌ നടന്നു. സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ ബീഫ്‌ ഫെസ്റ്റ്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി.എ.മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. കൊച്ചിയിലും തൃശൂരിലും ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ബീഫ്‌ ഫെസ്റ്റ്‌ നടത്തി. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ ചിന്നക്കട ടൗണില്‍ ബീഫ്‌ പാചകം ചെയ്‌തായിരുന്നു പ്രതിഷേധം. കറിയുടെ ഒരുഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ തപാല്‍വഴി അയച്ചുകൊടുക്കുമെന്ന്‌ ഡിഡിസി അധ്യക്ഷ ബിന്ദുകൃഷ്‌ണ അറിയിച്ചു. പ്രകടനമായി എത്തിയ കെഎസ്‌്‌ യു പ്രവര്‍ത്തകര്‍ എറണാകുളം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുമ്പില്‍ ബീഫ്‌ കഴിച്ചു പ്രതിഷേധിച്ചു. മലപ്പുറം ചങ്ങരംകുളത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോത്തിറച്ചി തൂക്കിവിറ്റു പ്രതിഷേധിച്ചു.