Breaking News

Trending right now:
Description
 
May 27, 2017

ഫാ.ജോസഫ്‌ പുത്തന്‍പുരയ്‌ക്കലിനെ പ്രൊവിന്‍ഷ്യലായി തിരഞ്ഞെടുത്തു

image കപ്പൂച്ചിന്‍ സഭയുടെ കോട്ടയം പ്രൊവിന്‍സ്‌ പ്രൊവിന്‍ഷ്യലായി ഫാ.ജോസഫ്‌ പുത്തന്‍ പുരയ്‌ക്കലിനെ തിരഞ്ഞെടുത്തു. അസീസി ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന ചാപ്‌റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്‌. ഫാ.ജോര്‍ജ്‌ ആന്റണി ആശാരിശേരില്‍ (വികാര്‍ പ്രൊവിന്‍ഷ്യല്‍), ഫാ.സെബാസ്റ്റ്യന്‍ ചുണ്ടക്കാട്ടില്‍, ഫാ.മാത്യു മുളങ്ങാശേരി, ഫാ.ജയിംസ്‌ വാഴചാരിക്കല്‍ (കൗണ്‍സിലേഴ്‌സ്‌) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അസം, മേഘാലയ, അദിലാബാദ്‌, നമീബിയ, പാപുവന്യുഗിനി എന്നിവിടങ്ങളിലാണ്‌ കോട്ടയം പ്രൊവിന്‍സിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.