Breaking News

Trending right now:
Description
 
May 27, 2017

45 കോടി ചെലവില്‍ 4 കാര്‍ഡിയാക്‌ കെയര്‍ സെന്ററുകളുമായി മെഡിട്രീന - ഹരിയാന സര്‍ക്കാര്‍ സംയുക്ത സംരംഭം

image കൊച്ചി/തിരുവനന്തപുരം:പ്രശസ്‌ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. എന്‍. പ്രതാപ്‌ കുമാര്‍ നേതൃത്വം നല്‍കുന്ന മെഡിട്രീന ഹോസ്‌പിറ്റല്‍സ്‌ ഹരിയാനയില്‍ സര്‍ക്കാറുമായി സഹകരിച്ച്‌ നാല്‌ അത്യാധുനിക ഹൃദയചികിത്സാകേന്ദ്രങ്ങള്‍ തുറക്കുന്നു. ഹരിയാനയിലെ അംബാല കന്റോണ്‍മെന്റ്‌, പാഞ്ച്‌കുല, ഫരീദാബാദ്‌, ഗുഡ്‌ഗാവ്‌ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ്‌ സിവില്‍ ഹോസ്‌പിറ്റലുകളിലാണ്‌ ഈ പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്‌ണര്‍ഷിപ്‌ മോഡല്‍ കാര്‍ഡിയാക്‌ കെയര്‍ സെന്ററുകള്‍. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, കാര്‍ഡിയാക്‌ തൊറാസിക്‌ സര്‍ജറി സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററുകളാവും ഈ യൂണിറ്റുകളെല്ലാം. 45 കോടി രൂപയാണ്‌ ഈ സംയുക്ത സംരംഭത്തിനു വേണ്ടി മെഡിട്രീന ഹോസ്‌പിറ്റല്‍സ്‌ ചെലവഴിക്കുന്നത്‌. സെന്ററുകള്‍ക്ക്‌ വേണ്ട കെട്ടിടസൗകര്യങ്ങളും വൈദ്യുതിയും ജലവും സര്‍ക്കാര്‍ നല്‍കുമ്പോള്‍ കാത്ത്‌ ലാബടക്കം കാര്‍ഡിയാക്‌ സെന്ററിനു വേണ്ട ഉപകരണങ്ങള്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവയെല്ലാം മെഡിട്രീനയുടെ ഉത്തരവാദിത്വമാണ്‌.

രാജ്യത്തെ ചെറുകിട-ഇടത്തരം നഗരങ്ങളില്‍ അത്യാധുനിക ഹൃദയ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ�സ്‌പെഷ്യാലിറ്റി ഇന്‍ ഹോസ്‌പിറ്റല്‍�(ടകഒ) മോഡല്‍ കാര്‍ഡിയാക്‌ കെയര്‍ സെന്ററുകളുമായാണ്‌ മെഡിട്രീന പ്രവര്‍ത്തനമാരംഭിക്കുന്നത്‌. പൊതുമേഖലയുമായി സഹകരിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്കു കൂടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകുന്ന തരത്തില്‍ എസ്‌ഐഎച്ച്‌ മോഡലിനെ വിപുലീകരിച്ചതും മെഡിട്രീനയാണ്‌. ഇഎസ്‌ഐ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ കൊല്ലത്തെ ഇഎസ്‌ഐസി ഹോസ്‌പിറ്റലില്‍ ഡോ. പ്രതാപ്‌ കുമാറിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കാര്‍ഡിയാക്‌ സെന്റര്‍ രാജ്യത്ത്‌ ഇത്തരത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍-സ്വകാര്യമേഖലാ സംയുക്ത സംരംഭമാണ്‌.
ഹരിയാനയില്‍ ആരംഭിക്കുന്ന കാര്‍ഡിയാക്‌ കെയര്‍ സെന്ററുകളില്‍ ഓരോന്നിലും മൂന്ന്‌ ഫുള്‍ടൈം കാര്‍ഡിയോളജി വിദഗ്‌ധര്‍, മൂന്ന്‌ മെഡിക്കല്‍ ഓഫീസര്‍മാര്‍, 25 സ്റ്റാഫ്‌ നഴ്‌സുമാര്‍, അഡ്‌മിനിസ്‌ട്രേഷന്‍ സ്റ്റാഫ്‌ എന്നിവരെയാണ്‌ മെഡിട്രീന നിയോഗിക്കുന്നത്‌. ഡോ. പ്രതാപ്‌ കുമാറിന്റെ വിദഗ്‌ദ്ധ സേവനവും ഈ സെന്ററുകളില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാകും. �ഹരിയാനയിലെ സര്‍ക്കാര്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഉടമകള്‍ക്കും ബിപിഎല്‍ വിഭാഗക്കാര്‍ക്കും സ്റ്റെന്റടക്കമുള്ള ആന്‍ജിയോപ്ലാസ്റ്റി ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു എന്നതാണ്‌ ഈ സംയുക്ത സംരം�ഭത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. മറ്റുള്ളവര്‍ക്ക്‌ കേവലം 50,000 രൂപയ്‌ക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. ഇതര സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്‌ക്ക്‌ വരുന്ന ചെലവിന്റെ 50 ശതമാനം മാത്രമേ വരൂ ഇത്‌. സാധാരണക്കാരായ 5,000 രോഗികള്‍ക്കെങ്കിലും ആദ്യവര്‍ഷം ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌്‌;�ഡോ. പ്രതാപ്‌ കുമാര്‍ പറഞ്ഞു.