Breaking News

Trending right now:
Description
 
May 25, 2017

കോട്ടയത്ത്‌ 'എന്റെ രക്ഷകന്‍' എത്തി

image സിഎംഎസ്‌ കോളജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'എന്റെ രക്ഷകന്‍' സ്‌റ്റേജ്‌ മെഗാഷോ കോട്ടയത്ത്‌ ആരംഭിച്ചു. സിഎംഎസ്‌ കോളജ്‌ മൈതാനത്താണ്‌ വേദി. ലോകരക്ഷകനായ ക്രിസ്‌തുവിന്റെ ജനനം മുതല്‍ ഉയിര്‍പ്പുവരെ ഒരൊറ്റ വേദിയില്‍ മിന്നിമറയുന്ന അത്ഭുതകാഴ്‌ചയാണ്‌ സംവിധായകനായ സൂര്യാ കൃഷ്‌ണമൂര്‍ത്തി ഒരുക്കുന്നത്‌. 150ലേറെ കലാകാരന്മാര്‍ രണ്ടുമണിക്കൂര്‍ നീളുന്ന ഷോയില്‍ അരങ്ങിലെത്തുന്നത്‌. മൃഗങ്ങളും പക്ഷികളും വേദിയിലെത്തുന്നതാണ്‌ ഷോയുടെ മറ്റൊരു കൗതുകം. പതിനായിരം ചതുരശ്ര അടിയില്‍ രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലാണ്‌ വേദി നിര്‍മിച്ചിരിക്കുന്നത്‌. കവി പ്രഫ.മധുസൂദനന്‍ നായര്‍-രമേഷ്‌ നാരായണന്‍ ടീമാണ്‌ ഷോയില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. ഇന്നു വൈകിട്ട്‌ ആറുമണിക്കാണ്‌ ഷോ. 26 മുതല്‍ 31വരെ വൈകിട്ട്‌ ആറിനും 9.15നും പ്രദര്‍ശനം നടക്കും. 300 രൂപ മുതല്‍ 2500 രൂപവരെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.