Breaking News

Trending right now:
Description
 
May 25, 2017

അടൂര്‍ ഗോപാലകൃഷ്‌ണന്‌ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം

image മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിനു പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനെ തിരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ്‌ അവാര്‍ഡ്‌. തലശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ദാന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. സംവിധായകന്‍ കെ.ജി.ജോര്‍ജ്‌ ചെയര്‍മാനും സംവിധായകരായ കമല്‍, ഫാസില്‍, ടി.കെ.രാജീവ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളും സാംസ്‌കാരികവകുപ്പ്‌ സെക്രട്ടറി റാജി ജോര്‍ജ്‌ മെമ്പര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ അവാര്‍ഡിന്‌ അടൂരിനെ തിരഞ്ഞെടുത്തത്‌. രാഷ്ട്രം നല്‍കുന്ന ഉന്നത ബഹുമതിയായ പത്മവിഭൂഷണും ചലച്ചിത്ര രംഗത്തെ ഉന്നത ബഹുമതിയായ ഫാല്‍ക്കെ അവാര്‍ഡും നേടിയിട്ടുള്ള സംവിധായകനാണ്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍.