Breaking News

Trending right now:
Description
 
Jan 21, 2013

സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കൂട്ടി

image
സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ നാലു ശതമാനത്തില്‍ നിന്നു ആറു ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സ്വര്‍ണത്തിന്റെ ഉപഭോഗം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ സാധനങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം സമ്പദ്‌ഘടനയെ ദോഷകരമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ്‌ പ്രതിസന്ധി ഒഴിവാക്കാന്‍ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന്‌ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. 

രാജ്യത്തെ ധനക്കമ്മി വളരെയധികം ഉയര്‍ന്ന നിലയിലാണ്‌. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സ്വര്‍ണ വിപണി വില ഉയരാന്‍ ഇടയാക്കും. ഗ്രാമിനു ഏകദേശം 60 രൂപയിലധികം വര്‍ധിക്കുമെന്നാണ്‌ സൂചന. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലും മറ്റു കാരണങ്ങള്‍കൊണ്ടും സ്വര്‍ണത്തിന്റെ ഇറക്കുമതി വളരെയധികം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു വിദേശനാണ്യ ശേഖരത്തെ മോശമായി ബാധിക്കുകയാണ്‌ ചെയ്‌തത്‌. ധനകമ്മി ഉയര്‍ന്നതേത്തുടര്‍ന്ന്‌ സ്വര്‍ണത്തിന്റെ ഉപഭോഗം കുറയ്‌ക്കണമെന്ന്‌ അടുത്തിടെ ധനകാര്യമന്ത്രാലയം ജനങ്ങളോടു അഭ്യര്‍ഥിച്ചിരുന്നു.