May 23, 2017
പയ്യന്നൂര്‍ കൊലപാതകം: മുഖ്യ പ്രതി അറസ്റ്റില്‍
കണ്ണൂരിലെ പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് മണ്ഡലര് കാര്യവാഹ്
ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സിപിഎം
ലോക്കല്‍കമ്മിറ്റി അംഗം ടി.പി.അനൂപിനെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച
രാത്രി പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്തുവച്ച് പൊലീസ്
കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിജുവിനെ കൊലപ്പെടുത്തിയവരില്‍ പ്രധാനി
ഇയാളാണ്. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. കഴിഞ്ഞദിവസം രണ്ടുപേരെ
പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പഴയങ്ങാടി
റെയില്‍വേ സ്റ്റേഷനില്‍നിന്നു ബൈക്കില്‍ സുഹൃത്തിനൊപ്പം വരുകയായിരുന്നു
ബിജുവിനെ മുട്ടംഭാഗത്തുവച്ച് ഇന്നോവ കാറിലെത്തിയ സംഘം
ആക്രമിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം ബിജുവിനെ കഴുത്തിന്
വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ഏഴുപേരില്‍
നാലുപേരാണ് ബിജുവിനെ ആക്രമിച്ചതെന്നാണ് മൊഴി.