Breaking News

Trending right now:
Description
 
May 23, 2017

കേരളത്തിലെ ആദ്യ ഡുക്കാറ്റി ഷോറൂം കൊച്ചിയില്‍

image മോട്ടോര്‍ ബൈക്ക്‌ നിര്‍മ്മാണ മേഖലയില്‍ മുന്‍നിരക്കാരായ ഡുക്കാറ്റി ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചു. ഇവിഎം മോട്ടേഴ്‌സിന്റെ നേതൃത്വത്തില്‍ 12,000 സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക ഉപകരണങ്ങളും മികച്ച സേവനങ്ങളും ഉറപ്പുനല്‍കിയാണ്‌ മരടില്‍ പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്‌. ഡല്‍ഹി, മുംബൈ, പൂനെ, അഹമ്മദാബാദ്‌, ബംഗളൂര്‍ എന്നിവയ്‌ക്കു പുറമേ ഇന്ത്യയിലെ ആറാമത്തെ ഡുക്കാറ്റി ഷോറൂമാണ്‌ കൊച്ചിയിലേത്‌. ക്രൂയിസര്‍, നേക്കഡ്‌ മോട്ടോര്‍ സൈക്കിള്‍, സൂപ്പര്‍ ബൈക്ക്‌, സ്‌പോര്‍ട്‌സ്‌ ടൂറിങ്‌, അഡ്വഞ്ചര്‍ എന്‍ഡ്യൂറോ, സ്‌ക്രാബ്ലര്‍ ബൈക്ക്‌ എന്നിങ്ങനെ ഇരുപതോളം മോഡലുകള്‍ ഷോറൂമിലുണ്ട്‌. ഡുക്കാറ്റി, സ്‌ക്രാബ്ലര്‍ മോഡലുകളുടെ വസ്‌ത്രശേഖരവും മറ്റ്‌ മോട്ടോര്‍ സൈക്കിള്‍ ആക്‌സസറികളും ഷോറൂമില്‍ ലഭ്യമാണ്‌. ഡുക്കാറ്റി ഈവര്‍ഷം അഞ്ച്‌ മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന്‌ ഷോറൂമിന്റെ ഉദ്‌ഘാടന വേളയില്‍ ഡുക്കാറ്റി ഇന്ത്യാ മാനേജിങ്‌ ഡയറക്ടര്‍ രവി അവലൂര്‍ അറിയിച്ചു. നിലവില്‍ സ്‌ക്രാബ്ലര്‍ ഐക്കണിന്‌ 7,09,000 ലക്ഷം രൂപയാണ്‌ കൊച്ചി എക്‌സ്‌ഷോറൂംവില.