Breaking News

Trending right now:
Description
 
Jan 21, 2013

വനിതാ ഹെല്‍പ്‌ ലൈന്‍ നമ്പര്‍ `181' ന്റെ സേവനം രാജ്യവ്യാപകമാക്കുന്നു.

image
ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വനിതാ ഹെല്‍പ്‌ ലൈന്‍ നമ്പര്‍ `181' ന്റെ സേവനം രാജ്യവ്യാപകമാക്കിയതായി ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഇത്‌ സംബന്ധിച്ച്‌ കപില്‍ സിബല്‍ കത്തയയ്‌ക്കും. പ്രത്യേക കോള്‍ സെന്റര്‍ സഹായത്തോടെയാണ്‌ ഹെല്‍പ്‌ ലൈന്‍ സേവനം ഒരുക്കുക. 

ഡല്‍ഹി സംഭവത്തെ തുടര്‍ന്ന്‌ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ്‌ ടെലികോം മന്ത്രാലയം ഈ നമ്പര്‍ അനുവദിച്ചത്‌. 181 സേവനം രാജ്യവ്യാപകമാക്കുന്നത്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ സഹായകരമാകുമെന്നാണ്‌ വിലയിരുത്തല്‍. നിലവില്‍ സംസ്ഥാനത്ത്‌ പോലീസിന്റെ 100 ഉള്‍പ്പെടെയുള്ള നമ്പറുകളാണ്‌ പെട്ടന്ന്‌ പരാതി അറിയിക്കാന്‍ നിലവിലുള്ളത്‌.