Breaking News

Trending right now:
Description
 
May 22, 2017

വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളിയെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്നു

image വിഴിഞ്ഞം പുല്ലുവിളയില്‍ തെഴുവുനായ്‌ക്കളുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പുല്ലുവിള കൊച്ചുപള്ളി ജോസ്‌ ക്ലീനാണ്‌ (48) മരിച്ചത്‌. ഞായറാഴ്‌ച രാത്രിയിലാണ്‌ സംഭവം. മീന്‍പിടുത്തംകഴിഞ്ഞ്‌ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം കടപ്പുറത്ത്‌ കിടക്കാന്‍ പോയതായിരുന്നു. ചീടുകാരണമായിരുന്നു കടപ്പുറത്തേക്ക്‌ കിടക്കാന്‍ പോയത്‌. കൂട്ടമായി എത്തിയ നായ്‌ക്കള്‍ ജോസിനെ ആക്രമിക്കുകയായിരുന്നു. കടപ്പുറത്ത്‌ നായ്‌ക്കളുടെ ബഹളംകേട്ട്‌ പ്രദേശവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ്‌ ജോസ്‌ രക്തത്തില്‍കുളിച്ചുകിടക്കുന്നത്‌ കണ്ടത്‌. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരിച്ചു. സംഭവം അറിഞ്ഞ്‌ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. ജോസിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പുല്ലുവിളയില്‍ നടക്കുകയാണ്‌.