Breaking News

Trending right now:
Description
 
May 20, 2017

asssu

image പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. അവശനിലയില്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്താണ്‌ സംഭവം. ആശ്രമത്തിലെ ഹരിസ്വാമിയുടെ (ഗംഗേശാനന്ദ തീര്‍ഥപാദര്‍) ജനനേന്ദ്രിയമാണ്‌ സഹികെട്ട്‌ യുവതി മുറിച്ചത്‌. ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രാര്‍ഥനയ്‌ക്കും പൂജയ്‌ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ്‌ ഇവിടുത്തെ അന്തേവാസിയായ സ്വാമി ഈ കുടുംബവുമായി കൂടുതല്‍ അടുത്തത്‌. ഏഴുവര്‍ഷമായി സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗതികേടുകൊണ്ടാണ്‌ ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും യുവതി പൊലീസിന്‌ മൊഴിനല്‍കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട്‌ യുവതിയുടെ അമ്മയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഇവരെ പിന്നീട്‌ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. യുവതിയെ പീഡിപ്പിക്കുന്നതിന്‌ സ്വാമിക്ക്‌ ഇവര്‍ ഒത്താശചെയ്‌തുകൊടുത്തുവെന്ന്‌ പൊലീസ്‌ പറയുന്നു. ഇതുസംബന്ധിച്ച്‌ യുവതി മൊഴിനല്‍കിയിരുന്നു. സ്വാമിക്ക്‌ ആശ്രമവുമായി ബന്ധമില്ലെന്നും 15വര്‍ഷം മുമ്പ്‌ പഠനം നിര്‍ത്തി പോയെന്നുമാണ്‌ ആശ്രമം അധികൃതര്‍ പറയുന്നത്‌. എന്നാല്‍ സംഭവം ശരിയല്ലെന്നും ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നും സ്വാമി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാരോട്‌ സ്വാമി ഇതുതന്നെയാണ്‌ പറഞ്ഞത്‌.