Breaking News

Trending right now:
Description
 
May 20, 2017

സച്ചിനെക്കുറിച്ചുള്ള സിനിമയ്‌ക്ക്‌ കേരളത്തില്‍ നികുതിയിളവ്‌

image സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്‌ എന്ന പേരില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെക്കുറിച്ചുള്ള സിനിമയ്‌ക്ക്‌ കേരളത്തില്‍ നികുതിയിളവ്‌. 200 നോട്ട്‌ ഔട്ട്‌ എന്ന ബാനറില്‍ രവി ഭഗ്‌ചന്ദ്‌കയാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ബ്രിട്ടീഷ്‌ അവാര്‍ഡ്‌ ജേതാവ്‌ ജെയിംസ്‌ എര്‍സ്‌കിയാണ്‌ സംവിധായകന്‍. കേരളത്തിനു പുറമേ ഛത്തീസ്‌ഗഡിലും നികുതിയിളവ്‌ അനുവദിച്ചിട്ടുണ്ട്‌. ജീവിതത്തില്‍ ഇരുണ്ട കാലഘട്ടങ്ങളെ സച്ചിന്‍ എങ്ങനെയാണ്‌ മറികടന്നതെന്നു ഈ സിനിമ കാണിച്ചുതരുമെന്നു ഭഗ്‌ചന്ദ്‌ക വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഈ സ്വാഗതാര്‍ഹമായ നീക്കത്തിന്‌ നന്ദിയുണ്ടെന്നു കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെ പ്രൊഡ്യൂസര്‍ ശ്രീകാന്ത്‌ ഭാസി പറഞ്ഞു. മേയ്‌ 26ന്‌ ഈ സിനിമ ലോകമെങ്ങും റിലീസ്‌ ചെയ്യും.