Breaking News

Trending right now:
Description
 
May 19, 2017

സംസ്ഥാനത്ത്‌ 3525 പേര്‍ക്ക്‌ ഡെങ്കിപ്പനി

image സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരുന്നു. അടുത്തനാളില്‍ 3525 പേര്‍ക്ക്‌ ഡെങ്കിപ്പനി ബാധിച്ചുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്‌ തിരുവനന്തപുരം ജില്ലയിലാണ്‌- 2700 പേര്‍. 14 പേര്‍ രോഗംബാധിച്ചു മരണമടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്‌. ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വീഴ്‌ചയാണ്‌ രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമെന്നു ആരോഗ്യവകുപ്പ്‌ പറയുന്നു. ഒരിക്കല്‍ വന്നവര്‍ക്ക്‌ ഡെങ്കിപ്പനി വേഗത്തില്‍ പിടിപെടാന്‍ സാധ്യതഏറെയാണെന്നു വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചതോടെ തിരുവനന്തപുരത്ത്‌ ആരോഗ്യവകുപ്പ്‌ ശുചീകരണപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ബോധവത്‌കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌.