Breaking News

Trending right now:
Description
 
May 19, 2017

മുത്തച്ഛനെ കാണാന്‍ ആശുപത്രിയിലേക്ക്‌ വരുന്നതിനിടെ ബൈക്ക്‌ ലോറിക്കടിയില്‍പെട്ട്‌ യുവാവ്‌ മരിച്ചു

image കോട്ടയം തെള്ളകം മാതാ ആശുപത്രിക്കുമുമ്പില്‍ പെട്രോളുമായി വന്ന ലോറിക്കടിയില്‍പെട്ടു ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. ആര്‍പ്പൂക്കര തുരുത്തേല്‍ ബാബു പീറ്ററിന്റെ മകന്‍ ജെറിനാണ്‌ (22) മരിച്ചത്‌. വ്യാഴാഴ്‌ച രാവിലെയാണ്‌ അപകടം. ലോറിക്കടിയില്‍ അരമണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ജെറിനെ നാട്ടുകാരും പൊലീസും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ക്രെയിന്‍ എത്തിച്ച്‌ ലോറി ഉയര്‍ത്തിയാണ്‌ ജെറിനെ പുറത്തെടുത്തത്‌. പിന്നീട്‌ മാതാ ആശുപത്രിയിലേക്ക്‌ മാറ്റി. രാത്രിയിലാണ്‌ മരിച്ചത്‌. കോട്ടയം ഭാഗത്തേക്കു പെട്രോളുമായി പോവുകയായിരുന്നു ലോറി. മാതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ കാണുന്നതിനു ബൈക്കില്‍ വരുന്നതിനിടെയാണ്‌ അപകടം ഉണ്ടാകുന്നത്‌. ജെറില്‍ ലോറിക്കടയില്‍ കുടുങ്ങിക്കിടന്ന നേരത്ത്‌ മാതാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം റോഡില്‍തന്നെ മിനി വെന്റിലേറ്റര്‍ സംവിധാനം ഒരുക്കി ജെറിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു