Breaking News

Trending right now:
Description
 
May 19, 2017

ബോളിവുഡിന്റെ അമ്മ റിമ ലാഗു അന്തരിച്ചു

image ബോളിവുഡില്‍ അമ്മവേഷങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി റിമ ലാഗു (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മുംബൈ അന്ധേരി കോകില ബെന്‍ ആശുപത്രിയിലായില്‍ വ്യാഴാഴ്‌ചയായിരുന്നു മരണം. ബുധനാഴ്‌ചയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സംസ്‌കാരം നടത്തി. മറാത്തി നാടകനടി മന്ദാകിനി ഭധാടെയുടെ മകളാണ്‌. മറാത്തി നാടകങ്ങളിലൂടെയാണ്‌ റിമ അഭിനയരംഗത്ത്‌ എത്തിയത്‌. മുപ്പതാം വയസില്‍ മണ്‍സൂര്‍ അലി ഖാനിനൊപ്പം ഖയാമത്‌ സെ ഖയാമത്‌ തക്‌ എന്ന ചിത്രത്തില്‍ ജൂഹി ചൗളയുടെ അമ്മയായി വേഷമിട്ടു. പിന്നീട്‌ നിരവധി ചിത്രങ്ങളില്‍ ഷാരൂഖ്‌ഖാന്‍, സല്‍മാന്‍ഖാന്‍, മാധുരി ദീക്ഷിത്‌, ഗോവിന്ദ എന്നിവരുടെ അമ്മയായി. സാജന്‍, വാസ്‌തവ്‌, കുച്‌ കുച്‌ ഹോതാ ഹെ, ഹം സാരത്ത്‌ സാത്ത്‌ ഹേ, ദീവാന മസ്‌താന, യേസ്‌ ബോസ്‌, മേ പ്രേം കി ദിവാനി ഹും എന്നിവയാണ്‌ ഇവരുടെ ഹിറ്റുസിനിമകളില്‍ ചിലത്‌. ഒട്ടേറെ സീരിയലുകളിലും റിമ ലാഗു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. നയന്‍ ഭധാടെ എന്നായിരുന്നു ഇവരുടെ ആദ്യപേര്‌. മറാത്തി നടന്‍ വിവേക്‌ ലാഗുവുമായുള്ള വിവാഹശേഷമാണ്‌ റിമ എന്ന പേര്‌ സ്വീകരിച്ചത്‌. സിനിമ, നാടകനടിയും നാടക സംവിധായകയുമായ മൃണ്‍മയി ആണ്‌ മകള്‍.