Breaking News

Trending right now:
Description
 
May 18, 2017

ഉഴുന്നുവടയെ ചൊല്ലിയുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

image കൊച്ചി വൈറ്റില ജനതയിലെ സിബിന്‍ ഹോട്ടലുടമ വൈറ്റില മംഗലപ്പിള്ളി വീട്ടില്‍ എം.ജെ.ജോണ്‍സണിനെ (48) ഹോട്ടലിനു സമീപം റോഡില്‍വച്ച്‌ പട്ടാപ്പകല്‍ കു്‌ത്തിക്കൊലപ്പെടുത്തി. ഉഴുന്നുവടയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. സംഭവത്തില്‍ ഡ്രൈവറും ഇടുക്കി പുളിയന്‍മല സ്വദേശിയുമായ രതീഷിനായി (27) പൊലീസ്‌ തിരച്ചില്‍ ആരംഭിച്ചു. ബുധനാഴ്‌ച രണ്ടരയോടെ പഴംവാങ്ങാനായി ബൈക്കില്‍ പുറത്തേക്കിറങ്ങിയ ജോണ്‍സണ്‍ തിരിച്ചുവരുമ്പോള്‍ ഹോട്ടലിനു സമീപം റോഡില്‍ ബൈക്ക്‌ തടഞ്ഞുനിര്‍ത്തിയാണ്‌ രതീഷ്‌ ആക്രമണം നടത്തിയത്‌. ജോണ്‍സണിന്റെ കഴുത്തിനു ഭാഗത്ത്‌ കുത്തിയശേഷം ഇയാള്‍ ര്‌ക്ഷപ്പെട്ടു. സമീപവാസികള്‍ ജോണ്‍സണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രതീഷ്‌ ഉച്ചയ്‌ക്ക്‌ ഹോട്ടലില്‍ എത്തി ഊണുകഴിക്കുന്നതിനിടെ ഉഴുന്നുവട വാങ്ങിയിരുന്നു. വട മോശമാണെന്നും പുളിയാണെന്നും പറഞ്ഞതോടെ ഇരുവരും തര്‍ക്കമായി. ബഹളം വര്‍ധിച്ചതോടെ കേടായ വടയ്‌ക്ക്‌ പണം തരേണ്ടതില്ലെന്നു പറഞ്ഞ ജോണ്‍സണ്‍ രതീഷിനെ ഇറക്കിവിടുകയായിരുന്നു. ഇതേതുടര്‍ന്നു മദ്യപിച്ചെത്തിയാണ്‌ രതീഷ്‌ ജോണ്‍സണിനെ ആക്രമിച്ചതെന്നു പൊലീസ്‌ വ്യക്തമാക്കി.