Breaking News

Trending right now:
Description
 
May 18, 2017

ആര്‍.ബാലകൃഷ്‌ണപിള്ള വീണ്ടും മുന്നാക്ക ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍

image സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്‌-ബി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്‌ണപിള്ളയെ വീണ്ടും നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കാബിനറ്റ്‌ പദവിയോടെയാണ്‌ നിയമനം. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തും ഇതേ പദവിയില്‍ ബാലകൃഷ്‌ണപിള്ളയെ നിയമിച്ചിരുന്നു. പിന്നീട്‌ യുഡിഎഫുമായി തെറ്റിയതിനെ തുടര്‍ന്ന്‌ പിള്ള സ്ഥാനമൊഴിയുകയായിരുന്നു. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‌ ഉള്ളതുപോലെ 14 പഴ്‌സനല്‍ സ്റ്റാഫിനെ പിള്ളയ്‌ക്ക്‌ നിയമിക്കാനാവും. ആര്‍.ബാലകൃഷ്‌ണപിള്ളയെ കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിക്കുന്ന കാര്യം അജന്‍ഡയില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിതന്നെയാണ്‌ മന്ത്രിസഭാ യോഗത്തെ അറിയിച്ചത്‌. ചര്‍ച്ചകൂടാതെയാണ്‌ ഇക്കാര്യം പാസാക്കിയത്‌. ബാലകൃഷ്‌ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ്‌, ഇടതുമുന്നണിയെ പുറത്തുനിന്നു പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ഇതുവരെ മുന്നണിയുടെ ഭാഗമാക്കിയിട്ടില്ല.