May 18, 2017
സീറോ മലബാര്‍ സഭാഗംങ്ങളുടെ�വിശ്വാസവും സമര്‍പ്പണവും മാതൃകാപരം: കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി
പോള്‍ സെബാസ്റ്റ്യന്‍
മെല്‍ബണ്‍: സീറോ മലബാര്‍ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും സമര്‍പ്പണ
മനോഭാവവും ഓസ്ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങള്‍ക്ക് മാതൃകയാണെന്ന്
കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി. മെല്‍ബണ്‍ സെന്റ് തോമസ് സീറോ
മലബാര്‍ രൂപത നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വളരുവാന്‍
ഓസ്ട്രേലിയായിലെ സീറോ മലബാര്‍ രൂപതയ്ക്ക് സാധിക്കട്ടെ എന്ന് പിതാവ്
ആശംസിച്ചു. ഡാന്‍ഡിനോങ്ങ് സെന്റ് ജോണ്‍സ് കോളേജില്‍
എത്തിചേര്‍ന്ന�കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ
സാന്ദ്രിയ്ക്കും�മാര്‍പ്പാപ്പയുടെ ഓസ്ട്രേലിയായിലെ സ്ഥിരം പ്രതിനിധി
അഡോള്‍ഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും വിശിഷ്ട
വ്യക്തികള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍, വികാരി ജനറാള്‍
മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക വികാരി
ഫാ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന്
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ ബോസ്കോ പുത്തൂര്‍
മുഖ്യകാര്‍മികത്വം വഹിച്ചു. ഓസ്ട്രേലിയായിലെ ഇതര പൗരസ്ത്യ
സഭാപിതാക്കന്മാരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സഹകാര്‍മ്മികരായി.
കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി വചനസന്ദേശം നല്കി.
സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക ദൈവാലത്തിനായി വാങ്ങിയ സ്ഥലം
വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുന്ന കര്‍മ്മം കര്‍ദ്ദിനാള്‍ ലയാനാര്ദോ
സാന്ദ്രി നിര്‍വഹിച്ചു. സീറോ മലബാര്‍ ദൈവാലയങ്ങളിലെ കുട്ടികളുടെയും
യുവാക്കളുടെയും വര്‍ധിച്ച പങ്കാളിത്തം ശ്ലാഘനീയമാണെന്ന് അഡോള്‍ഫോ റ്റിറ്റൊ
യലാന മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു. നവംബര്‍ മാസം രൂപതയുടെ
നേതൃത്വത്തില്‍ ഓസ്ട്രേലിയായിലെ വിവിധ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന
റെക്സ്ബാന്‍ഡ് ഓസ്ട്രേലിയ-2017 ടിക്കറ്റുകളുടെ വിതരണം ഗ്രേറ്റര്‍
ഡാന്‍ഡിനോങ്ങ് മേയര്‍ ജിം മേമെറ്റി പ്രധാന സ്പോണ്‍സര്‍മാരായ കാത്തലിക്
സൂപ്പര്‍, ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസ് എന്നിവയുടെ
പ്രതിനിധികള്‍ക്ക് നല്‍കിഉദ്ഘാടനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സില്‍
സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍ കൃതഞ്ജത അര്‍പ്പിച്ചു. സീറോ മലബാര്‍
സഭയുടെയും ഓസ്ട്രേലിയായിലെ സീറോ മലബാര്‍ രൂപതയുടെയും വളര്‍ച്ചാഘട്ടങ്ങള്‍
പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശനവും നടത്തി. രംഗപൂജയ്ക്ക് കത്തീഡ്രല്‍
ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്കി. രൂപതാദ്ധ്യക്ഷന്
മാര്‍ ബോസ്കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി,
ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, സൗത്ത് ഈസ്റ്റ് ഇടവക വികാരി
ഫാ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളാണ്
പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.