Breaking News

Trending right now:
Description
 
May 17, 2017

ട്രെയിനില്‍ 12കാരിയെ കയറിപ്പിടിച്ച കാന്റീന്‍ ജീവനക്കാരനെ അറസ്റ്റുചെയ്‌തു

image ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്‌ത 12 വയസുകാരിയെ കയറിപ്പിടിച്ച റെയില്‍വേ കാന്റീന്‍ ജീവനക്കാരനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കോട്ടയം റയില്‍വേ സ്‌റ്റേഷന്‍ കാന്റീന്‍ ജീവനക്കാരന്‍ ആന്ധ്രാ സ്വദേശി ഹരുണ്‍ റോഷിനെയാണ്‌ (22) അറസ്‌റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞദിവസം രാത്രിയില്‍ കൊച്ചുവേളി-യെശ്വന്ത്‌പൂര്‍ എക്‌സ്‌പ്രസ്‌ ട്രെയിനിലെ എസി കംപാര്‍ട്ടുമെന്റിലാണ്‌ സംഭവം. കൊല്ലത്തുനിന്നു കയറിയ കുടുംബം ബാംഗ്ലൂര്‍ക്കു പോവുകയായിരുന്നു. ട്രെയിനിലെ ശുചിമുറിയിലേക്ക്‌ പോകുന്നതിനിടെയാണ്‌ 12വയസുകാരിയെ ഹരുണ്‍ റോഷിന്‍ ശല്യം ചെയ്‌തത്‌. ഹരുണ്‍റോഷന്‍ രക്ഷപ്പെട്ട്‌ ഏറെകഴിഞ്ഞപ്പോഴാണ്‌ മകളെ ശല്യപ്പെടുത്തിയ സംഭവം അറിഞ്ഞത്‌. ട്രെയിന്‍ എറണാകുളത്ത്‌ എത്തിയപ്പോള്‍ ഇവര്‍ പരാതി നല്‍കി. തുടര്‍ന്ന്‌ കോട്ടയം റയില്‍വേ പൊലീസാണ്‌ ഹരുണ്‍ റോഷിനെ കസ്‌റ്റഡിയില്‍ എടുത്തത്‌.