Breaking News

Trending right now:
Description
 
May 17, 2017

യുക്‌മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്‍ കായികമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റജി നന്തിക്കാട്ട്‌
image യൂക്‌മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്റെ 2017 കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ രഞ്‌ജിത്‌കുമാര്‍ അറിയിച്ചു. 20ന്‌ സൗത്തെന്‍ഡ്‌ ലെഷര്‍ ആന്‍ഡ്‌ ടെന്നീസ്‌ സെന്ററില്‍ രാവിലെ 11ന്‌ യുക്‌മ മുന്‍ പ്രസിഡന്റ്‌ അഡ്വ. ഫ്രാന്‍സിസ്‌ കവളക്കാട്ടിലും റീജിയനല്‍ പ്രസിഡന്റ്‌ റഞ്‌ജിത്‌കുമാറും ചേര്‍ന്നു കായികമേള ഉദ്‌ഘാടനം ചെയ്യും. കായികതാരങ്ങളെയും കാണികളെയും സ്വീകരിക്കാന്‍ സൗത്തെന്‍ഡ്‌ മലയാളി അസോസിയേഷന്‍ വന്‍ക്രിമീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. മേളയോടനുബന്ധിച്ച്‌ നാലു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതായിരിക്കും. സൗത്തെന്‍ഡ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ വിനി കുന്നത്ത്‌, സെക്രട്ടറി ജിസ്‌ ജോസ്‌, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവര്‍ക്കൊപ്പം റീജിയന്‍ കമ്മിറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശേരിയും നേതൃത്വം കൊടുത്ത കമ്മിറ്റിയാണ്‌ കായികമേളയുടെ മുന്നൊരുക്കങ്ങള്‍ നടത്തിയത്‌. കായികമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സെക്രട്ടറി ജോജോ തെരുവനുമായി (07753329563) ബന്ധപ്പെടാവുന്നതാണ്‌.