Breaking News

Trending right now:
Description
 
May 17, 2017

കെഎസ്‌ യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ കല്ലേറും ലാത്തിചാര്‍ജും

image സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ്‌ വര്‍ധന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ യു പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ച്‌ കല്ലേറിലും പൊലീസ്‌ ലാത്തിചാര്‍ജിലും കലാശിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ്‌ പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു മാര്‍ച്ചു നടത്തിയത്‌. യുദ്ധസ്‌മാരകത്തിനു സമീപം ബാരിക്കേഡിന്റെ സഹായത്തോടെ പൊലീസ്‌ മാര്‍ച്ച്‌ തടഞ്ഞതോടെ കല്ലേറ്‌ ആരംഭിച്ചു. ഇതോടെ പൊലീസ്‌ ജലപീരങ്കിപ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കല്ലും കൊടികെട്ടിയ വടികളും പൊലീസിനു നേര്‍ക്ക്‌ വലിച്ചെറിഞ്ഞതോടെ കണ്ണീര്‍വാതകവും ഗ്രനേഡും പൊലീസ്‌ പ്രയോഗിച്ചു. ആക്രമണം ശക്തമായതോടെയാണ്‌ പൊലീസിന്‌ ലാത്തിചാര്‍ജ്‌ നടത്തേണ്ടിവന്നത്‌. ലാത്തിചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ്‌ അഭിജിത്ത്‌ അടക്കം 15 കെഎസ്‌ യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. കെഎസ്‌ യു പ്രവര്‍ത്തകരുടെ കല്ലേറില്‍ കന്റോണ്‍മെന്റ്‌ അസിസ്‌റ്റന്റ്‌ പൊലീസ്‌ കമ്മിഷണര്‍ കെ.ഇ.ബൈജുവിനും പരുക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട്‌ കണ്ടാല്‍ അറിയാവുന്ന ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ മ്യൂസിയം പൊലീസ്‌ കേസെടുത്തു.