Breaking News

Trending right now:
Description
 
May 16, 2017

കണ്ണൂര്‍ കൊലപാതകം: ഫേസ്‌ബുക്കില്‍ പോസ്‌റ്റുചെയ്‌ത വീഡിയോ ശരിതന്നെയെന്ന്‌ കുമ്മനം

image കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ്‌ കാര്യവാഹക്‌ ചൂരിക്കാട്ട്‌ ബിജുവിനെ കൊലപ്പെടുത്തിയശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോ സംബന്ധിച്ച്‌ തനിക്ക്‌ ഉറപ്പുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. വ്യാജവീഡിയോ ആണെന്നു ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിക്കണം. പൊലീസ്‌ അന്വേഷണം നടത്തുകയും വേണം. വ്യാജമാണെന്നു തെളിഞ്ഞാല്‍ ജയിലില്‍ പോകാന്‍ താന്‍ മടിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി. ബിജുവിന്റെ യാത്രസംബന്ധിച്ച്‌ അറിയാമായിരുന്നത്‌ പൊലീസിന്‌ മാത്രമായിരുന്നു. ഈ യാത്രവിവരങ്ങള്‍ എങ്ങനെ പുറത്തുപോയെന്നു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമ്മനം രാജശേഖരന്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പും വീഡിയോയും നിയമവിരുദ്ധമാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ കേസും വേണ്ടിവരുമെന്നു വ്യക്തമാക്കുകയും ചെയ്‌തു. നിയമവിരുദ്ധമാണെങ്കില്‍ കേസ്‌ എടുക്കണമെന്നു പ്രതിപക്ഷവും ആവശ്യപ്പെട്ടു. കുമ്മനം ഫേസ്‌ബുക്കില്‍ പോസ്‌റ്റു ചെയ്‌തത്‌ വ്യാജവീഡിയോ ആണെന്നും ഇത്‌ എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കുറ്റപ്പെടുത്തിയിരുന്നു.