Breaking News

Trending right now:
Description
 
May 15, 2017

സിനിമാ നിര്‍മാതാവ്‌ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍

image പൂനയിലെ ഹോട്ടല്‍മുറിയില്‍ മറാത്തി സിനിമാ നിര്‍മാതാവ്‌ അതുല്‍ ബി.തപ്‌കിറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്‌ചയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഹോട്ടല്‍മുറിയിലെ പൂട്ട്‌ തകര്‍ത്താണ്‌ പൊലീസ്‌ മുറിക്കുള്ളില്‍കടന്നത്‌. ഫേസ്‌ബുക്കില്‍ അത്മഹത്യാകുറിപ്പും പോസ്‌റ്റ്‌ ചെയ്‌തിരുന്നു. സിനിമാനിര്‍മാണത്തില്‍ ഉണ്ടായ നഷ്ടവും കുടുംബപ്രശ്‌നങ്ങളുമാണ്‌ ജീവനൊടുക്കലിനു കാരണമെന്നു ഫേസ്‌ബുക്കിലെ കുറിപ്പില്‍ പറയുന്നു. മറാത്തി സിനിമ ദോല്‍ടാഷെയുടെ നിര്‍മാണത്തിലൂടെ അതിലിനു വന്‍ സാമ്പത്തികനഷ്ടമാണ്‌ ഉണ്ടായത്‌. ഈ നഷ്ടത്തിന്റെ പേരില്‍ ഭാര്യ പതിവായി കുറ്റപ്പെടുത്തിയിരുന്നുവെന്നും വീട്ടില്‍നിന്നു പുറത്താക്കിയെന്നും അതുല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പ്‌ ഭാര്യ അതുലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതുല്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ്‌ പരാതിയില്‍ ആരോപിച്ചിരുന്നത്‌. ഒരു സ്‌ത്രീ പരാതി നല്‍കുമ്പോള്‍ പുരുഷനു പറയാനുള്ളതു കേള്‍ക്കാന്‍ പൊലീസിന്‌ നിര്‍ദേശം നല്‍കണമെന്ന അഭ്യര്‍ഥനയും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കുള്ള കത്തില്‍ അതുല്‍ ആവശ്യപ്പെടുന്നുണ്ട്‌.