Breaking News

Trending right now:
Description
 
May 15, 2017

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

image കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ്‌ രാമന്തളി മണ്ഡലം കാര്യവാഹക്‌ ചുരിക്കാട്ട്‌ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ ഞായറാഴ്‌ച രാത്രി പൊലീസ്‌ പിടികൂടി. മുഖ്യപ്രതി റെനീഷും വിപിനുമാണ്‌ പിടിയിലായത്‌. ഇരുവരും സിപിഎം പ്രവര്‍ത്തകരാണ്‌. കൊലയാളി സംഘം സഞ്ചരിച്ചുവെന്നു കരുരുന്ന കാര്‍ ഞായറാഴ്‌ച പുലര്‍ച്ചെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബിജു സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഇടിച്ചിട്ടത്‌ ഈ കാറാണെന്നു ഫോറന്‍സിക്‌ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്‌തു. ബിജുവിനെ കൊലപ്പെടുത്തിയത്‌ ഏഴംഗസംഘമാണ്‌. പിടിയിലായവര്‍ ഒളികെ മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇവരില്‍ ചിലര്‍ പൊലീസ്‌ കസ്റ്റഡിയില്‍ ഉണ്ടെന്നാണ്‌ സൂചന. പിടിയിലായവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്‌ച രാത്രി പഴയങ്ങാടി റയില്‍വേ സ്റ്റേഷനില്‍നിന്നു സുഹൃത്ത്‌ രാജേഷിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക്‌ വരുന്നതിനിടെയാണ്‌ ബിജുവിനെതിരെ ആക്രമണം ഉണ്ടായത്‌. കാറിലെത്തിയ സംഘം ബൈക്ക്‌ ഇടിച്ചിട്ടശേഷം ബിജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.