Breaking News

Trending right now:
Description
 
Jan 20, 2013

കവിയത്രി ടോയോ ഷിബാന്ത അന്തരിച്ചു

image ജാപ്പനീസ്‌ വനിത ടോയോ ഷിബാത(101) ഇന്നലെ അന്തരിച്ചു. 92-ാം വയസിലാണ്‌ കവിതയെഴുത്താരംഭിച്ചത്‌. 2009ല്‍ പ്രസിദ്ധീകരിച്ച ഷിബാതയുടെ ആദ്യ കവിതാ സമാഹാരം 16 ലക്ഷം പ്രതികള്‍ വിറ്റുപോയിരുന്നു. നര്‍മവും ശുഭപ്രതീക്ഷയും പങ്കുവച്ച ഡോണ്‍ട്‌ ലൂസ്‌ ഹാര്‍ട്ട്‌ എന്ന ഈ കവിതാസമാഹാരം നിരൂപകപ്രശംസയും നേടി. ഭര്‍ത്താവിന്റെ മരണശേഷം മകനാണു കവിതയെഴുതാന്‍ അവര്‍ക്കു പ്രചോദനം നല്‌കിയത്‌. ഷിബാതയുടെ കവിതയുടെ തര്‍ജമകള്‍ തായ്‌വാന്‍, നെതര്‍ലന്‍ഡ്‌, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.