Breaking News

Trending right now:
Description
 
May 13, 2017

വീണ്ടും രാഷ്ട്രീയ കൊലപാതകം; കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍

image കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ്‌ രാമന്തളി മണ്ഡലം കാര്യവാഹക്‌ കക്കംപാറ ചൂരിക്കാട്ട്‌ ബിജുവിനെ (34) കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. പെയിന്റിങ്‌ തൊഴിലാളിയായ ബിജുവാണ്‌ കൊല്ലപ്പെട്ടത്‌. സിപിഎം പ്രവര്‍ത്തകനായ കുന്നരുവിലെ ധനരാജ്‌ വധക്കേസിലെ 12-ാം പ്രതിയാണ്‌ കൊല്ലപ്പെട്ട ബിജു. വെള്ളിയാഴ്‌ച ഉച്ചകഴിച്ച്‌ 3.45നാണ്‌ സംഭവം. മംഗളൂരില്‍നിന്നു പഴയങ്ങാടിയില്‍ ട്രെയിന്‍ ഇറങ്ങിയ ബിജു സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്കു വരുന്നതിനിടെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം പാലക്കോട്‌ പാലത്തിനു സമീപംവച്ച്‌ ബൈക്ക്‌ തടഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ കഴുത്തിനാണ്‌ വേട്ടേറ്റത്‌. സംഭവസ്ഥലത്തുവച്ചു മരിച്ചു.പൊലീസ്‌ എത്തിയാണ്‌ മൃതദേഹം പരിയാരം മെഡിക്കല്‍കോളജില്‍ എത്തിച്ചത്‌. കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു.