Breaking News

Trending right now:
Description
 
May 12, 2017

വൈഎംസിഎ ടേബിള്‍ ടെന്നീസ്‌ അറീനയുടെ ഉദ്‌ഘാടനം നാളെ

image ആലപ്പുഴ: വൈഎംസിഎ ടേബിള്‍ ടെന്നീസ്‌ അക്കാദമിയുടെ (എവൈടിടിഎ) നേതൃത്വത്തില്‍ നിര്‍മിച്ച രാജ്യാന്തര നിലവാരത്തിലുള്ള പുതിയ ടേബിള്‍ ടെന്നീസ്‌ അറീനയുടെ ഉദ്‌ഘാടനം ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ഇന്റര്‍നാഷനല്‍ ടേബിള്‍ ടെന്നീസ്‌ ഫെഡറേഷന്‍ ബോര്‍ഡ്‌ അംഗവും ടേബിള്‍ ടെന്നീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ മുന്‍ സെക്രട്ടറി ജനറലുമായ ധന്‍രാജ്‌ ചൗധരി നിര്‍വഹിക്കും. വൈഎംസിഎ-എ.വി.തോമസ്‌ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലും ടേബിള്‍ ടെന്നീസ്‌ അറീനയിലുമായി നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്‌ അധ്യക്ഷതവഹിക്കും. എവൈടിടിഎ സ്റ്റാഗ്‌ ടേബിള്‍ ടെന്നീസ്‌ അക്കാദമിയുടെ നാമകരണം സ്റ്റാഗ്‌ ഇന്റര്‍നാഷനല്‍ കോ-ചെയര്‍മാന്‍ വിവേക്‌ കോഹ്‌ ലി നടത്തും. പട്ടണത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി-വിദ്യാര്‍ഥികള്‍ക്ക്‌ അറീനയില്‍ വിദഗ്‌ധ കോച്ചുമാരുടെ കീഴില്‍ രാവിലെയും വൈകുന്നേരവും പരിശീലനം നേടാനാകുമെന്നു ഹോണററി സെക്രട്ടറി ജോണ്‍ ജോര്‍ജ്‌, അറീന കണ്‍സ്‌ട്രക്ഷന്‍ കമ്മിറ്റി അംഗങ്ങളായ മൈക്കിള്‍ മത്തായി, അനില്‍ ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു. ഇതിനകം അനേകം അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങളെ വാര്‍ത്തെടുക്കാന്‍ അക്കാദമിക്കായിട്ടുണ്ട്‌.
ടേബിള്‍ ടെന്നീസ്‌ രംഗത്തെ കുതിപ്പിനു സഹായമാകുന്ന വിധത്തില്‍ മികച്ചതും നിലവാരും പുലര്‍ത്തുന്നതുമായ ടേബിള്‍ ടെന്നീസ്‌ അറീന വൈഎംസിഎ ടേബിള്‍ ടെന്നീസ്‌ അക്കാദമി തുറക്കുന്നതില്‍ ടിആര്‍എടിടി ക്ലബ്‌ അനുമോദനം അറിയിച്ചു. പട്ടണത്തിന്‌ മികച്ച അവസരമാണ്‌ അറീന ഒരുക്കുന്നത്‌. എല്ലാ വീടുകളിലും ഇന്‍ഡോര്‍ ഗയിം എന്നനിലയില്‍ ടേബിള്‍ ടെന്നീസിനെ പ്രോത്സാഹിപ്പിക്കാന്‍ തത്തംപള്ളി റസിഡന്‍സ്‌ അസോസിയേഷനില്‍ (ടിആര്‍എ) പ്രവര്‍ത്തിക്കുന്ന ക്ലബ്‌ പ്രതിജ്ഞാബദ്ധമാണെന്നു പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ വ്യക്തമാക്കി.