Breaking News

Trending right now:
Description
 
May 12, 2017

ഫൊക്കാന കേരളകണ്‍വന്‍ഷനില്‍ ബിസിനസ്‌ സെമിനാര്‍ മാധവന്‍ നായര്‍ നയിക്കും

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ആലപ്പുഴയില്‍ ഈമാസം 27നു നടക്കുന്ന ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ നടത്തുന്ന ബിസിനസ്‌ സെമിനാര്‍ അമേരിക്കയിലെ മലയാളി ബിസിനസുകാരന്‍ മാധവന്‍ നായര്‍ നയിക്കും. അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക്‌ ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ഭരണസംവിധാനത്തിനും ഇടയില്‍നിന്നു വേണ്ട എല്ലാ സഹായങ്ങളും നല്‍കുകയും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തി ബിസിനസ്‌ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നെറ്റ്‌ വര്‍ക്കിങ്ങിനുള്ള അവസരങ്ങള്‍ ഒരുക്കുകയുമാണ്‌ ബിസിനസ്‌ സെമിനാര്‍ ലക്ഷ്യമാക്കുന്നത്‌. കേരളത്തില്‍നിന്നു അമേരിക്കയില്‍ മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്ന മലയാളി ബിസിനസുകാര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ അമേരിക്കയിലെ മിക്ക മലയാളികള്‍ക്കും കേരളത്തില്‍ മുതല്‍മുടക്കണമെന്നു താല്‍പര്യമുണ്ട്‌. നാട്ടിലെ നിയമപ്രശ്‌നങ്ങളും രാഷ്ട്രീയ ഇടപെടലുകളും ഭയന്ന്‌ അവര്‍ പിന്മാറുകയാണ്‌. ഇത്തരക്കാര്‍ക്കുവേണ്ടിയുള്ള നിയമസഹായങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതും ഫൊക്കാനയുടെ ലക്ഷ്യമാണ്‌. അമേരിക്കയിലെയും കേരളത്തില്‍നിന്നുമുള്ള വ്യവസായി പ്രമുഖരുടെയും കൂട്ടായ്‌മ ആയിരിക്കും സെമിനാര്‍ നടത്തുകയെന്ന്‌ മാധവന്‍ നായര്‍ വ്യക്തമാക്കി. മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍, ചലച്ചിത്രരംഗത്തെ പ്രതിഭകള്‍, സാഹിത്യരംഗത്തെ പ്രഗത്ഭര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയ നിരവധി വ്യക്തികള്‍ ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നും എല്ലാ അമേരിക്കന്‍ മലയാളികളേയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ്‌ തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയ്‌ ഇട്ടന്‍, ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, ഫൗണ്ടേഷന്‍ ചെര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മറ്റു എക്‌സിക്യുട്ടീവ്‌ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.