Breaking News

Trending right now:
Description
 
May 12, 2017

ഡോ.ബാബു സ്‌റ്റീഫന്‌ ഹ്യൂസ്റ്റണില്‍ വന്‍ സ്വീകരണം

image ഹ്യൂസ്റ്റണ്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്‌ (ഐഎപിസി) ചെയര്‍മാന്‍ ഡോ.ബാബു സ്‌റ്റീഫന്‌ ഹ്യൂസ്റ്റണില്‍ വന്‍ സ്വീകരണം നല്‍കി. ഐഎപിസി ഹ്യൂസ്റ്റണ്‍ചാപ്ലറിന്റെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഈശോ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ നേതൃത്വം നല്‍കി. മുന്‍ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി.സക്കറിയ പുതിയ ചെയര്‍മാനെ പരിചയപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും നന്മയ്‌ക്കായി എക്കാലവും ഐഎപിസി ഉണ്ടാകുമെന്നു മറുപടി പ്രസംഗത്തില്‍ ഡോ.ബാബു സ്‌റ്റീഫന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ ഓള്‍ഡേജ്‌ ഹോം സ്ഥാപിക്കാന്‍ ഐഎപിസി തീരുമാനിച്ചിട്ടുണ്ട്‌. മക്കളുടെ സ്‌നേഹംകിട്ടാത്ത മാതാപിതാക്കളെ തങ്ങള്‍ ഏറ്റെടുക്കും. ഐഎപിസി ഒരു മാധ്യമസംഘടനയാണ്‌. മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്‌ സമൂഹത്തിനുവേണ്ടിയാണ്‌. അതുകൊണ്ടുതന്നെ ഐഎപിസിയും സമൂഹത്തിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു ഡോ.ബാബു സ്‌റ്റീഫന്‍ വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്ക്‌ വളരെയേറെ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യാക്കാരായ മാധ്യമപ്രവര്‍ത്തകരുടെ പ്രസക്തി വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎപിസി മുന്‍ ഡയറക്ടര്‍ബോര്‍ഡ്‌ അംഗം എ.സി.ജോര്‍ജ്‌, ചാപ്‌റ്റര്‍ ട്രഷറര്‍ മോട്ടി മാത്യു, ജോയിന്റ്‌ സെക്രട്ടറി റെനി കവലായില്‍, ജോയിന്റ്‌ ട്രഷറര്‍ ജോജി ജോസഫ്‌, സംഗീത ദൊവ, ചന്ദ്ര മിത്തല്‍, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, സിജി ഡാനിയേല്‍, ന്യുയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ മാത്തുക്കുട്ടി ഈശോ എന്നിവര്‍ പ്രസംഗിച്ചു.