Breaking News

Trending right now:
Description
 
May 11, 2017

നടന്‍ വിജയരാഘവന്‍ അപകടത്തില്‍ മരിച്ചുവെന്ന്‌ വ്യാജവാര്‍ത്ത

image ചലച്ചിത്രനടന്‍ വിജയരാഘവന്‍ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ചുവെന്നു സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വിജയരാഘവന്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്‍ നടപടി സ്വീകരിച്ചുവെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്ത മറ്റുള്ളവരുമായി ഷെയര്‍ചെയ്‌തവരുടെമേല്‍ സൈബര്‍സെല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച വൈകിട്ടുമുതലാണ്‌ വാട്‌സ്‌ആപ്പ്‌, ഫേസ്‌ബുക്ക്‌ എന്നിവയിലൂടെ വ്യാജ മരണവാര്‍ത്ത പ്രചരിച്ചത്‌. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയരാഘവന്‍ മുന്നറിയിപ്പുനല്‍കുകയും ചെയ്‌തു. സന്ദേശം വായിച്ച്‌ വിളിച്ച ഒട്ടേറെപ്പേരോട്‌ മരിച്ചിട്ടില്ലെന്നു വിജയരാഘവന്‌ തന്നെ പറയേണ്ടിവന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ സ്വന്തം മരണവാര്‍ത്ത അറിയാനും വിജയരാഘവനായി.