Breaking News

Trending right now:
Description
 
May 10, 2017

ആഷ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ കര്‍മപരിപാടികള്‍ക്ക്‌ തുടക്കമായി

image ആഷ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മപരിപാടികള്‍ക്ക്‌ തുടക്കമായി. അഖിലലോക തൊഴിലാളി ദിനത്തോടും അന്തര്‍ദേശീയ നഴ്‌സിങ്‌ ദിനത്തോടും അനുബന്ധിച്ച്‌ ആഷ്‌ഫോര്‍ഡിലെയും സമീപപ്രദേശങ്ങളിലെയും ആതുരസേവനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കായി അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആഷോഫോര്‍ഡ്‌ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എല്ലാപരിപാടികളിലും അംഗങ്ങളുടെ സജീവസാന്നിധ്യം ഉണ്ടാകണമെന്നു പ്രസിഡന്റ്‌ സോനു സിറിയക്‌ യോഗത്തില്‍ അഭ്യര്‍ഥിച്ചു. ആര്‍സിഎന്‍ സൗത്ത്‌ ഈസ്‌റ്റ്‌ റിജനല്‍ കോ ഓര്‍ഡിനേറ്റര്‍ ക്ലെയര്‍ ഹാരിസണും ലണ്ടന്‍ കിംഗ്‌സ്‌ കോളജ്‌ ആശുപത്രിയിലെ കാര്‍ഡിയാക്‌ തീയറ്റര്‍ മേട്രന്‍ മിനിജാ ജോസഫും സെമിനാറില്‍ ക്ലാസുകള്‍ നയിച്ചു. സെമിനാര്‍ നയിച്ചവര്‍ക്കും പങ്കെടുത്ത പ്രതിനിധികള്‍ക്കും എഎംഎ സെക്രട്ടറി രാജീവ്‌ തോമസ്‌ നന്ദി അറിയിച്ചു. സെമിനാര്‍ നയിച്ചവര്‍ക്ക്‌ അസോസിയേഷന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജൂണ്‍ മൂന്നിനു ക്രിക്കറ്റ്‌ മാമാങ്കം നടത്തുന്നതിനു തീരുമാനിച്ചു.