Breaking News

Trending right now:
Description
 
May 10, 2017

മാതാ അമൃതാനന്ദമയിയുടെ ജീവനു ഭീഷണി; ഇനി സെഡ്‌ കാറ്റഗറി സുരക്ഷ

image മാതാ അമൃതാനന്ദമിയിയുടെ ജീവനു ഭീഷണിയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌്‌ ചെയ്‌തു. ഇതേ തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ അമൃതാനന്ദമയിക്ക്‌ സെഡ്‌ കാറ്റഗറി സുരക്ഷ അനുവദിച്ചു. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അമൃതാനന്ദമയിക്ക്‌ ഒപ്പമുണ്ടാകും. സുരക്ഷയുടെ ഭാഗമായി കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ 40 സിആര്‍പിഎഫ്‌ ജവാന്‍മാരെയും നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി അമൃതാനന്ദമയിക്ക്‌ രണ്ടു വാഹനങ്ങളുടെ അകമ്പടിയുണ്ടാകും. യോഗ ഗുരു രാംദേവിനും സെഡ്‌ കാറ്റഗറി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.