Breaking News

Trending right now:
Description
 
May 10, 2017

കുട്ടികളെ വസ്‌ത്രാക്ഷേപം ചെയ്‌തവര്‍ക്കെതിരെ നിയമനടപടി: മുഖ്യമന്ത്രി

image നീറ്റ്‌ പരീക്ഷയ്‌ക്ക്‌ എത്തിയ വിദ്യാര്‍ഥിനികെ മാനസികമായി പീഡിപ്പിക്കുകയും വസ്‌ത്രാക്ഷേപം നടത്തുകയും ചെയ്‌തവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു അന്വേഷിക്കുന്നത്‌ അടക്കമുള്ള നിയമനപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പരാതി അന്വേഷിക്കാന്‍ പൊലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം ഊരി പരിശോധന നടത്തിയെന്നുള്ളത്‌ അങ്ങേയറ്റം അപരിഷ്‌കൃതവും ക്രൂരവുമാണ്‌. സിബിഎസ്‌ഇയുടെ ഡ്രസ്‌ കോഡാണ്‌ പ്രശ്‌നമുണ്ടാക്കിയതെന്നു കരുതുന്നു. കുട്ടികള്‍ക്കു മാനസികാഘാതം ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ തിരുത്തണമെന്നു കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ സബ്‌മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.