Breaking News

Trending right now:
Description
 
Jan 20, 2013

ബജാജിന്റെ ഡിസ്‌ക്കവര്‍ 100 ടി പുറത്തിറങ്ങി

image ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ബജാജ്‌ ഓട്ടോ ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്‌ഡ്‌ 100 സിസി ബൈക്കായ ഡിസ്‌ക്കവര്‍ 100 ടി പുറത്തിറക്കി. നാലു വാല്‍വ്‌ ഡിടിഎസ്‌ ടെക്‌നോളജിയാണ്‌ ഉപയോഗിക്കുന്നത്‌. മറ്റു മോട്ടോര്‍ സൈക്കിളുകളെക്കാള്‍ അധികം 10.2 പിഎസ്‌ പവര്‍ നല്‌കുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു. പെട്രോള്‍ ലിറ്ററിന്‌ 87.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്ന്‌ ബജാജ്‌ ഓട്ടോ ജനറല്‍ മാനേജര്‍ ചന്ദ്രശേഖര്‍ കൊച്ചിയില്‍ പറഞ്ഞു. 51,639 രൂപയാണ്‌ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.