Breaking News

Trending right now:
Description
 
May 09, 2017

പരിശോധന പൂര്‍ത്തിയായി; കൊച്ചി മെട്രോയ്‌ക്ക്‌ യാത്രാനുമതി

image കൊച്ചി മെട്രോയ്‌ക്ക്‌ യാത്രാ സര്‍വീസ്‌ ആരംഭിക്കുന്നതിന്‌ റെയില്‍വേ സേഫ്‌റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചു. യാത്രാനുമതി നല്‍കുന്നതിനു മുന്നോടിയായി സേഫ്‌റ്റി കമ്മിഷണര്‍ കെ.എ.മനോഹരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ തൃപ്‌തികരമായതിനെ തുടര്‍ന്നാണ്‌ അനുമതി. ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള ഭാഗങ്ങളില്‍ കമ്മീഷണര്‍ കഴിഞ്ഞ ആഴ്‌ച സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. രാജ്യത്തെ മികച്ച മെട്രോയാണ്‌ കൊച്ചിമെട്രോയെന്നാണ്‌ കമ്മീഷണറുടെ വിലയിരുത്തല്‍. യാത്രാനുമതി നല്‍കികൊണ്ടുള്ള അനുമതിപത്രം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‌ (കെഎംആര്‍എല്‍) ഇന്നലെ വൈകിട്ടാണ്‌ കൈമാറിയത്‌. ഒരാഴ്‌ചയ്‌ക്കുള്ളില്‍ എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും ഉദ്‌ഘാടനത്തിന്‌ എത്തുക എന്നതിനാല്‍ അദ്ദേഹത്തിന്റെ സൗകര്യപ്രകാരമുള്ള തീയതിയിലാകും കന്നിയാത്ര. അടുത്തമാസംതന്നെ ഉദ്‌ഘാടനം നടത്താനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്‌.