Breaking News

Trending right now:
Description
 
May 09, 2017

ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‌ അറ്റ്‌ലാന്റയില്‍ സ്വീകരണം നല്‍കി

image അറ്റ്‌ലാന്റ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്‌ (ഐഎപിസി) ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബാബു സ്റ്റീഫന്‌ അറ്റലാന്റാ ചാപ്ലര്‍ സ്വീകരണം നല്‍കി. ചാപ്ലര്‍ പ്രസിഡന്റ്‌ ഡൊമിനിക്‌ ചാക്കോളാല്‍ പൊന്നാട അണിയിച്ചു. അമേരിക്കയിലെ പ്രമുഖ സംഘടനയായ ഗാമയുടെ പ്രസിഡന്റ്‌ മാത്യുവര്‍ഗീസ്‌ ഉള്‍പ്പെടെയുള്ളവരും പൊന്നാടയണിയിച്ചു സ്വീകരിച്ചു. അറ്റ്‌ലാന്റയിലെ ഒട്ടേറെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ സംഘടന മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നും ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വംകൊണ്ടു സാധിക്കുമെന്നും മുന്‍ ചെയര്‍മാന്‍ ജിസ്‌മോന്‍ പി.സക്കറിയ യോഗത്തില്‍ വ്യക്തമാക്കി. അറ്റ്‌ലാന്റയിലെ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു ബാബു സ്റ്റീഫന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഐഎപിസിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തിരുവനന്തപുരത്ത്‌ ഓള്‍ഡ്‌ ഏജ്‌ ഹോം സ്ഥാപിക്കും. സാമൂഹ്യമായ വിവിധ വിഷയങ്ങളില്‍ ഒരു മാധ്യമസംഘടനയെന്ന നിലയില്‍ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ ആദ്യവാരത്തില്‍ നടക്കുന്ന നാലാമത്‌ രാജ്യാന്തര മാധ്യമസമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക്‌ ഡോ.അബ്‌ ബ്രോക്കേഴ്‌സ്‌ സിഇഒ സത്‌ വന്ത്‌സിങില്‍നിന്നു സ്വീകരിച്ചു. ന്യൂയോര്‍ക്ക്‌ ചാപ്ലര്‍ പ്രസിഡന്റ്‌ മാത്തുക്കുട്ടി ഈശോ, നാഷനല്‍ സെക്രട്ടറി അരുണ്‍ ഹരി, വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌, അറ്റലാന്റാ ചാപ്ലര്‍ സെക്രട്ടറി ജമാലുദ്ദീന്‍, ട്രഷറര്‍ നൈനാന്‍ കൊടിയാട്ട്‌, ജോയിന്റെ സെക്രട്ടറി സാജു വി.തോമസ്‌, ഉപദേശകസമിതി അംഗങ്ങളായ രാജു കുര്യന്‍, സാബുകുര്യന്‍, ഓര്‍ത്തഡോക്‌്‌സ്‌ ടിവി സിഇഒയും ഐഎപിസി മുന്‍ എക്‌സിക്യുട്ടിവ്‌ വൈസ്‌ പ്രസിഡന്റും ഡയറക്ടറുമായിരുന്ന ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ പ്രസംഗിച്ചു.