Breaking News

Trending right now:
Description
 
May 09, 2017

എസ്‌ബിഐ ഭവനവായ്‌പയ്‌ക്ക്‌ പലിശ കുറച്ചു

image സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌ബിഐ) ഭവന വായ്‌പകളുടെ പലിശ കുറച്ചു. 30 ലക്ഷം രൂപവരെയുള്ള ഭവനവായ്‌പകളുടെ പലിശനിരക്ക്‌ 0.25 ശതമാനംവരെയാണ്‌ കുറച്ചത്‌. ഇന്നു പ്രാബല്യത്തില്‍വരും. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവനവായ്‌പ നിരക്ക്‌ എസ്‌ബിഐയുടേതാകും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 2022ല്‍ എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി സാക്ഷാത്‌കരിക്കാനാണ്‌ നിരക്ക്‌ കുറച്ചതെന്ന്‌ എസ്‌ബിഐ വ്യക്തമാക്കിയിട്ടുണ്ട്‌. ശമ്പളവരുമാനക്കാരായ വനിതകള്‍ക്ക്‌ ഇനി 8.35 ശതമാനം പലിശനിരക്കില്‍ ഈ ഭവന വായ്‌പ ലഭിക്കും. ഇപ്പോഴത്തെ 8.60 ശതമാനം നിരക്കിനേക്കാള്‍ കാല്‍ ശതമാനം കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. ശമ്പളക്കാരായ പുരുഷന്മാര്‍ക്കും ശമ്പളക്കാരല്ലാത്ത വനിതകള്‍ക്കും ഇളവ്‌ 0.20 ശതമാനമാണ്‌.