Breaking News

Trending right now:
Description
 
May 07, 2017

സിന്ധു ജോയ്‌ വിവാഹിതയാകുന്നു

image എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ.സിന്ധു ജോയ്‌ വിവാഹതയാകുന്നു. സാമൂഹിക പ്രവര്‍ത്തകയാണ്‌ സിന്ധു. ഇംഗ്ലണ്ടില്‍ ബിസിനസ്‌ നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍കൂടിയായ ശാന്തിമോന്‍ ജേക്കബാണ്‌ വരന്‍. അടിമാലി മാങ്കുളം സ്വദേശിയാണ്‌. തിങ്കളാഴ്‌ച എറണാകുളം സെന്റ്‌ മേരീസ്‌ ബസലിക്കയിലാണ്‌ വിവാഹ നിശ്ചയം. ഈ മാസം 27നാണ്‌ വിവാഹം. എസ്‌എഫ്‌ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു ജോയി സിപിഎമ്മില്‍നിന്നു തെറ്റിപ്പിരിഞ്ഞു കോണ്‍ഗ്രസിലെത്തിയിരുന്നു. പിന്നീട്‌ സജീവരാഷ്ട്രീംവിട്ട്‌ സാമൂഹിക സേവനരംഗത്ത്‌ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ്‌ സിന്ധു ജോയ്‌. സാമൂഹിക സേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ്‌ ഇരുവരും പരിചയപ്പെടുന്നത്‌. പതിനഞ്ചുവര്‍ഷമായി ലണ്ടനില്‍ ഹ്യൂം ടെക്‌നോളജീസ്‌ സിഇഒ ആണ്‌ ശാന്തിമോന്‍ ജേക്കബ്‌.