Breaking News

Trending right now:
Description
 
May 07, 2017

ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ വാര്‍ഷികവും പിറന്നാള്‍ ആഘോഷവും ഇന്ന്‌

image ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ വാര്‍ഷികാഘോഷവും ഫാ.മാത്യു കുന്നത്തിന്റെ 86-ാം പിറന്നാള്‍ ആഘോഷവും വിപുലമായ പരിപാടികളോടെ ഇന്ന്‌ നടത്തും. നാലിന്‌ ന്യു ജേഴ്‌സിയിലെ നട്‌ലി സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടക്കുന്ന വിശുദ്ധകുര്‍ബാനയോടെ ആഘോഷത്തിനു തുടക്കമാകും. വൈകിട്ട്‌ 5.30ന്‌ ഡിന്നര്‍. തുടര്‍ന്ന്‌ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. മാത്യു പിറന്നാള്‍ കേക്ക്‌ മുറിക്കും. ഫൗണ്ടേഷനിലെ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. അഡ്രസ്‌: സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, 17 മോണ്‍സിഞ്ഞോര്‍ ഓവന്‍സ്‌ പ്ലേസ്‌, നട്‌ലി, ന്യൂ ജേഴ്‌സി. ഇ-മെയില്‍: fethadathil@gmail.com. ഫോണ്‍: 973 518 3447. 

ഫാ.മാത്യു കുന്നത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ട്രസ്‌റ്റ്‌ രൂപീകരിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ തീരുമാനിച്ചതും നടപ്പാക്കിയതും. 2005ലാണ്‌ ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ രൂപികരിച്ചത്‌. ഈ സാമ്പത്തികവര്‍ഷത്തില്‍ ട്രസ്റ്റ്‌ അഞ്ചുലക്ഷം ഡോളറിനു മുകളില്‍ (അര മില്യണ്‍ ഡോളര്‍) സമാഹരിച്ചുവെന്നും ഇത്രയും തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്‌തുവെന്നും ട്രസ്റ്റ്‌ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ആല്‍ബര്‍ട്ട്‌ ആന്റണി അറിയിച്ചു.