Breaking News

Trending right now:
Description
 
May 07, 2017

ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ മധ്യമസെമിനാറും

ഫിലിപ്പോസ്‌ ഫിലിപ്പ്‌; ഫൊക്കാന ജനറല്‍ സെക്രട്ടറി
image
ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ മാധ്യമസെമിനാര്‍ പ്രധാനയിനമായി നടത്തുന്നതോടൊപ്പം കേരളത്തിലെ പ്രധാന മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡ്‌ നല്‍കി ആദരിക്കും. ആലപ്പുഴയില്‍ മേയ്‌ 27നാണ്‌ കേരള കണ്‍വന്‍ഷന്‍. കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള മാധ്യമ സെമിനാറിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോ ഓര്‍ഡിനേറ്ററും ഫൊക്കാന പിആര്‍ഒയുമായ ശ്രീകുമാര്‍ ഉണ്ണിത്താനും കാനഡയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുര്യന്‍ പ്രക്കാനവും അറിയിച്ചു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ആദ്യമായി ആദരിക്കാന്‍ തയാറായ പ്രവാസി സംഘടനയാണ്‌ ഫൊക്കാന. സംഘടനയുടെ ആരംഭകാലം മുതല്‍ അച്ചടി-ദൃശ്യമാധ്യമരംഗത്തെ നിരവധി പ്രഗത്ഭര്‍ ഫൊക്കാനയുടെ അംഗീകാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌. എം.പി.വീരേന്ദ്രകുമാര്‍, തോമസ്‌ ജേക്കബ്‌, ടി.എന്‍.ഗോപകുമാര്‍, ജോര്‍ജ്‌ കള്ളിവയലില്‍, ജോണ്‍ ബ്രിട്ടാസ്‌, എന്‍.അശോകന്‍ തുടങ്ങിയ നിരവധി പത്രപ്രവര്‍ത്തകര്‍ അംഗീകാരങ്ങള്‍ നേടിയവരാണ്‌. ആലപ്പുഴയില്‍ നടക്കുന്ന കണ്‍വന്‍ഷനിലെ മാധ്യമസെമിനാറില്‍ പത്രപ്രവര്‍ത്തക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രവാസി മലയാളികളുമായി നേരിട്ടുള്ള ആശയ വിനിമയാണ്‌ ഫൊക്കാന ഉദ്ദേശിക്കുന്നത്‌. കേരള കണ്‍വന്‍ഷന്‍ ചരിത്രസംഭവം ആക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോയും എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയും അറിയിച്ചു. ഫൊക്കാന മാധ്യമസെമിനാറിലേക്ക്‌ എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പിആര്‍ഒ ശ്രീകുമാര്‍ ഉണ്ണിത്താനും കുര്യന്‍ പ്രക്കാനവും അറിയിച്ചു.