Breaking News

Trending right now:
Description
 
May 06, 2017

എസ്‌എസ്‌എല്‍സി: ജയം 95.98 ശതമാനം

image സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ്‌ വിജയം. കഴിഞ്ഞവര്‍ഷം വിജയം 96.59 ശതമാനമായിരുന്നു. ഇത്തവണ 4,55,353 പേരാണ്‌ പരീക്ഷ എഴുതിയത്‌. 4,37.156 പേര്‍ ഉപരിപഠനത്തിന്‌ യോഗ്യതനേടി. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ്‌ ഫലം പ്രഖ്യാപിച്ചത്‌. 769 എയ്‌ഡഡ്‌ സ്‌കൂളുകളും 405 ഗവ.സ്‌കൂളുകളും 100 ശതമാനം വിജയനം നേടി. പത്തനംതിട്ട (98.82 ശതമാനം) വിജയശതമാനം കൂടിയ റവന്യു ജില്ലയായപ്പോള്‍ വയനാടാണ്‌ (89.65 ശതമാനം) വജിയശതമാനം കുറഞ്ഞ റവന്യു ജില്ല. എല്ലാ വിഷയത്തിലും 20,967 വിദ്യാര്‍ഥികള്‍ എ പ്ലസ്‌ നേടി. പുനര്‍മൂല്യനിര്‍ണയത്തിന്‌ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമുണ്ട്‌. സേ പരീക്ഷ ഈമാസം 22 മുതല്‍ 26വരെ നടക്കും.