Breaking News

Trending right now:
Description
 
May 06, 2017

കോണ്‍ഗ്രസിന്റേത്‌ മുറിവില്‍ മുളകുതേയ്‌ക്കുന്ന നടപടി: ജോസ്‌ കെ.മാണി എംപി

image മുറിവില്‍ മുളകു തേയ്‌ക്കുന്ന നടപടിയാണ്‌ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നതെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാനും എംപിയുമായ ജോസ്‌ കെ.മാണി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സഖ്യം തുടരാനുള്ള ധാരണയില്‍നിന്നു മലക്കം മറിഞ്ഞത്‌ കോണ്‍ഗ്രസാണ്‌. കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനെയും അപമാനിക്കാന്‍ ബോധപൂര്‍വം നീക്കം നടത്തുകയായിരുന്നു കോണ്‍ഗ്രസുകാര്‍. കോട്ടയം ജില്ലയിലെ മൂന്നിലവ്‌, മാഞ്ഞൂര്‍ എന്നിവ ഉള്‍പ്പെടെ വിവിധ പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസാണ്‌ ധാരണ അട്ടിമറിച്ചതെന്നും ജോസ്‌ കെ.മാണി ആരോപിച്ചു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്‌ സിപിഎമ്മുമായി ധാരണയുണ്ടാക്കാമെങ്കില്‍ ഇവിടെ ആയിക്കൂടേ എന്നും ജോസ്‌ കെ.മാണി ചോദിച്ചു. പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ചാന്‍ പ്രവര്‍ത്തകര്‍ ഇനിയും തിരിച്ചടിക്കും. തിരിച്ചടിയുടെ ആദ്യപടിയാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലുണ്ടായത്‌. കോട്ടയം സംഭവത്തിന്റെ പിന്നില്‍ താനാണെന്ന ആരോപണവും ജോസ്‌ കെ.മാണി എംപി നിഷേധിച്ചു.