Breaking News

Trending right now:
Description
 
May 06, 2017

കേരളാ കോണ്‍ഗ്രസ്‌ എമ്മില്‍ ഭിന്നത: മാണി വിളിച്ച യോഗത്തില്‍ ജോസഫും മോന്‍സും പങ്കെടുത്തില്ല

image കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ലീഡര്‍ കെ.എം. മാണി വിളിച്ചുചേര്‍ത്ത കേരളാ കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ യോഗത്തില്‍ പി.ജെ.ജോസഫും മോന്‍സ്‌ ജോസഫും പങ്കെടുത്തില്ല. മാണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഏറെ വൈകിയാണ്‌ ഡെപ്യുട്ടി ചെയര്‍മാന്‍ സി.എഫ്‌.തോമസ്‌ എത്തിയത്‌. ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ സഹായത്തോടെ നടത്തിയ അധികാര അട്ടിമറിയെ തുടര്‍ന്നാണ്‌ കേരളാ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത ഉണ്ടായിരിക്കുന്നത്‌. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ തേടാനുള്ള നീക്കം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തില്ലെന്നു വിമര്‍ശനം ഉന്നയിച്ചാണ്‌ ജോസഫും മോന്‍സും പങ്കെടുക്കാതിരുന്നത്‌. ജോസഫും മോന്‍സും വിട്ടുനിന്നതോടെ എംഎല്‍എമാരെ അണിനിരത്തി കോണ്‍ഗ്രസ്‌ വിമര്‍ശനത്തെ പ്രതിരോധിക്കാമെന്ന പാര്‍ട്ടി ലീഡര്‍ കെ.എം.മാണിയുടെയും ജോസ്‌ കെ.മാണി എംപിയുടെയും നീക്കം പാളി. അതേസമയം, പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ലെന്നു കെ.എം.മാണി വ്യക്തമാക്കി. വൈകാതെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗം തിരുവനന്തപുരത്ത്‌ ചേരും. പി.ജെ.ജോസഫും മോന്‍സ്‌ ജോസഫുമായി സംസാരിക്കും. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച്‌ എംഎല്‍എമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തില്ലെന്നും മാണി വ്യക്തമാക്കി.