Breaking News

Trending right now:
Description
 
May 05, 2017

മണിയുടെ വിവാദപ്രസംഗ കേസ്‌ കോടതി തള്ളി

image മണക്കാട്ടെ വിവാദമായ വണ്‍, ടു, ത്രീ.... പ്രസംഗത്തിന്റെ പേരില്‍ വൈദ്യുതി മന്ത്രി എം.എം.മണിയെ പ്രതിയാക്കി തൊടുപുഴ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ മജിസ്‌ട്രേറ്റ്‌ കോടതി തള്ളി. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അംഗീകരിച്ച കോടതി മണിക്കെതിരെ പൊലീസ്‌ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമാക്കി. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരസ്യഭീഷണിയാണെന്നായിരുന്നു കേസ്‌. പ്രസംഗത്തിന്റെ പേരില്‍ 45 ദിവസം മണി ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. കൂടാതെ ഒമ്പതുമാസം ഇടുക്കിയില്‍ പ്രവേശിക്കരുതെന്നു വിലക്കുമുണ്ടായിരുന്നു. തൊടുപുഴയ്‌ക്കടുത്ത്‌ മണക്കാട്ട്‌ 2012 മേയ്‌ 25നാണ്‌ മണി കേസിനാസ്‌പദമായ പ്രസംഗം നടത്തിയത്‌. ഞങ്ങള്‍ ഒരു പ്രസ്‌താവനയിറക്കി. വണ്‍, ടു, ത്രീ... ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ്‌ ഒന്നിനെ കൊന്നത്‌. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു..... ഇങ്ങനെയായിരുന്നു വിവാദപ്രസംഗം. പ്രകോപനപരമായും ലഹളയ്‌ക്കു പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയെന്നതും പ്രസംഗ സ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചു മുതല്‍ 12 വരെ സാക്ഷികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നുമാണ്‌ മണിക്കെതിരെയുള്ള കേസ്‌.