Breaking News

Trending right now:
Description
 
May 04, 2017

എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്‌തിട്ടില്ലെന്നു കെ.എം.മാണി

image കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്‌ സ്ഥാനവുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നു കേരളാ കോണ്‍ഗ്രസ്‌ എം ലീഡര്‍ കെ.എം.മാണി വ്യക്തമാക്കി. മനോവേദന അനുഭവിക്കുന്ന കേരളാ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ തീരുമാനമാണിത്‌. പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ല. അംഗങ്ങള്‍ എടുത്ത തീരുമാനം പാര്‍ട്ടിയുടെ തീരുമാനമായി ഉള്‍ക്കൊള്ളുകയാണെന്നും മാണി വ്യക്തമാക്കി. മനോവേദനകൊണ്ടു ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ സ്വയം എടുത്ത തീരുമാനം എന്നോടു ചോദിക്കേണ്ടതില്ലെന്നും മാണ്‌ പറയുന്നു. അടുത്തിടെ ഡിസിസിയില്‍ നടന്ന ചര്‍ച്ചയില്‍ കേരളാ കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിക്കുന്ന തരത്തിലായിരുന്നു. കേരളാ കോണ്‍ഗ്രസിനു വല്ല ശക്തിയുമുണ്ടോ എന്നുവരെ ചോദിച്ചു. എല്‍ഡിഎഫിലേക്കു പോകണമെങ്കില്‍ ആരുടെയും മധ്യസ്ഥത തങ്ങള്‍ക്ക്‌ ആവശ്യമില്ല. പിണറായിയോടോ കോടിയേരിയോടോ സംസാരിക്കണമെങ്കില്‍ മധ്യസ്ഥന്‍ വേണോ എന്നും അദ്ദേഹം ചോദിച്ചു. അവരോടു സംസാരിക്കണമെങ്കില്‍ ഫോണെടുത്തു ഒന്നു സംസാരിച്ചാല്‍പോരേ. അവരൊക്കെ വ്യക്തിപരമായി അത്രയും അടുപ്പമുള്ളവരാണെന്നും മാണി വ്യക്തമാക്കി. പാര്‍ട്ടി പിളര്‍ക്കാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാകും. പക്ഷേ പാര്‍ട്ടി പിളരില്ല. പാര്‍ട്ടിയില്‍ ഭിന്നസ്വരമുണ്ടെന്നു പറയുന്നത്‌ മാധ്യമങ്ങളും കോണ്‍ഗ്രസുകാരുമാണെന്നും മാണി ചൂണ്ടിക്കാട്ടി.