Breaking News

Trending right now:
Description
 
May 04, 2017

സിപിഎം സഖ്യത്തെക്കുറിച്ച്‌ പാര്‍ട്ടി ചര്‍ച്ചചെയ്‌തിട്ടില്ലെന്ന്‌ മോന്‍സ്‌ ജോസഫ്‌

image കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈകോര്‍ത്തതില്‍ കേരളാ കോണ്‍ഗ്രസില്‍ (എം) പ്രതിഷേധം. സിപിഎം സഖ്യത്തെക്കുറിച്ചു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) എംഎല്‍എ മോന്‍സ്‌ ജോസഫ്‌ വ്യക്തമാക്കി. പാര്‍ട്ടിയുടെ നീക്കം നിര്‍ഭാഗ്യകരമായെന്നു പാര്‍ട്ടി വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ.ജോസഫ്‌ പ്രതികരിച്ചു. പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേരളാ കോണ്‍ഗ്രസ്‌ (എം) കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഇ.ജെ.ആഗസ്‌തി രാജിവച്ചു. കോണ്‍ഗ്രസുമായി കോട്ടയം ജില്ലാ പഞ്ചായത്തില്‍ എഴുതിതയാറാക്കിയ ധാരണ ഉണ്ടായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യാനുള്ള വിപ്പ്‌ തയാറാക്കിയതുമാണ്‌. എന്നാല്‍ അവസാനനിമിഷം വേണ്ടെന്നു പറയുകയായിരുന്നു. എന്താണ്‌ കാരണമെന്നു അറിയില്ലെന്നു ആഗസ്‌തി വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിലെ ഭരണ അട്ടിമറി മറച്ചുവച്ചെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തില്ലെന്നും ആരോപിച്ചാണ്‌ രാജി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിര്‍ദേശം അനുസരിച്ച്‌ തുടര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്നും ഒരേസ്ഥാനത്ത്‌ 25 ആയതിനാലാണ്‌ രാജിവച്ചതെന്നും ആഗസ്‌തി പ്രതികരിച്ചു.